Delhi is engulfed in heavy fog
ദില്ലി : കനത്ത മൂടൽ മഞ്ഞിൽ മുങ്ങിയിരിക്കുകയാണ് ദില്ലി. മഞ്ഞിനെ തുടർന്ന് 15 ട്രെയിനുകൾ വൈകി ഓടുകയാണ്. ദില്ലിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ദില്ലിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയായി മൂടൽമഞ്ഞ് റെയിൽ, റോഡ്, വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഉത്തരേന്ത്യയിൽ 26 ട്രെയിൻ സർവീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്.
ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വ്യോമ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ഹരിയാണ, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മൂടൽമഞ്ഞും ശക്തമാണ്.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…