തിരുവനന്തപുരം: ബാലരാമപുരത്ത് ക്രൂരമായ കൊലപാതകത്തിന് ഇരയായ രണ്ടുവയസുകാരി ദേവേന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെയായിരുന്നു സംസ്‌കാരം. ബന്ധുവിന്റെ വീട്ടുവളപ്പിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചത്. രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്ന കുടുംബാംഗങ്ങളിൽ കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും വിട്ടയച്ചു. അവർ വീട്ടിലെത്തി സംസ്‌കാരത്തിന് മുന്നേ കുഞ്ഞിനെ ഒരു നോക്ക് കണ്ടു. അമ്മയും അമ്മാവനും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ദേവേന്ദുവിന്റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത് താനാണെന്ന് അമ്മാവൻ ഹരികുമാർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോലീസ് എന്നാൽ ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ശ്രീതുവിനെ രക്ഷിക്കാനാണോ ഹരികുമാർ കുറ്റം സമ്മതിച്ചത് എന്ന സംശയം പോലീസിനുണ്ട്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
കുട്ടിയുടെ അമ്മ ശ്രീതുവും ശ്രീജിത്തും തമ്മിൽ നല്ലബന്ധത്തിൽ ആയിരുന്നില്ല എന്ന വിവരമുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ശ്രീജിത്ത് വീട്ടിലേയ്ക്ക് എത്തിയിരുന്നില്ല. മുത്തച്ഛന്റെ മരണശേഷം 16 ദിവസം തികയുന്ന ചടങ്ങുകൾക്കായാണ് ശ്രീജിത്ത് ഇന്നലെ വീട്ടിലെത്തിയത്. ശ്രീതു ദേവസ്വം ബോർഡ് ജീവനക്കാരിയാണെന്നും ലക്ഷങ്ങളുടെ കടബാധ്യത അവർക്കുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ശ്രീതുവും ഹരികുമാറും തമ്മിൽ ദീർഘനേരം വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്‌തിരുന്നു. സഹോദരി സഹോദര ബന്ധത്തിനപ്പുറമുള്ള ചാറ്റുകളാണ് പോലീസിന് ലഭിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. പോലീസ് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞ് തനിയെ കിണറ്റിൽ വീഴാൻ സാധ്യതയില്ലെന്ന പോലീസ് നിഗമനമാണ് അന്വേഷണം വീട്ടുകാരിലേയ്ക്ക് എത്തിച്ചത്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…