Categories: IndiaNATIONAL NEWS

ജെയ്‌ഷെ തീവ്രവാദികള്‍ ദില്ലിയിൽ പിടിയിൽ; വൻ ആക്രമണ പദ്ധതി തകർത്തു ദില്ലി പോലീസ് ;നിരവധി ആയുധങ്ങളും പിടിച്ചെടുത്തു

ദില്ലി: സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി നഗരത്തില്‍ തിങ്കളാഴ്ച രാത്രി വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ദില്ലി പോലീസ് അറിയിച്ചു. ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ അറസ്റ് ചെയ്തത്.ഉന്നത ഉദ്യോഗസ്‌ഥർ ഇവരെ ചോദ്യം ചെയ്തു വരുന്നു.ജമ്മു കാശ്മീരിൽ നിന്ന് എത്തിയ ഇവരിൽ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടടുത്തതായി പോലീസ് അറിയിച്ചു.ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്‌വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്‌റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും ദില്ലി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

admin

Share
Published by
admin
Tags: Delhi police

Recent Posts