cricket

തോറ്റ് മടുത്ത് ദില്ലി ; ബാംഗ്ലൂരിനോട് 23 റൺസിന് തോറ്റു; സീസണിലെ തുടർച്ചയായ അഞ്ചാം തോൽവി

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ വലഞ്ഞ് ദില്ലി ക്യാപിറ്റൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഇന്ന് 23 റൺസിന് തോറ്റതോടെ സീസണിൽ തുടർച്ചയായ അഞ്ചാം തോൽവിയാണ് ദില്ലി രുചിക്കുന്നത്.175 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദില്ലിക്ക് മിച്ചല്‍ മാര്‍ഷ് (0), യാഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19), അഭിഷേക് പോറല്‍ (5), അക്സര്‍ പട്ടേല്‍ (21) എന്നിവര്‍ പൊരുതാൻ പോലും തയ്യാറാകാതെ വിക്കറ്റ് നഷ്ടമാക്കിയപ്പോൾ പരാജയം സുനിശ്ചിതമായി. 38 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പടെ 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ബാംഗ്ലൂരിനായി കന്നി മത്സരത്തിനിറങ്ങിയ വിജയ് കുമാര്‍ വൈശാഖ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഓപ്പണർമാരായ വിരാട് കോഹ്ലിയും (34 പന്തിൽ 50), ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (16 പന്തിൽ 22) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയ്ക്കുള്ളിൽ ഡുപ്ലെസിയെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റിൽ അപ്പോഴേക്കും ഇരുവരും ചേർന്ന് 42 റൺസ് സ്കോർബോര്ഡിൽ കൂട്ടിച്ചേർത്തിരുന്നു. അർധസെഞ്ചുറിക്ക് ശേഷം ഒരു റൺ പോലും സ്‌കോർ ചെയ്യാനാകാതെ 11–ാം ഓവറിൽ കോഹ്ലി പുറത്തായത് ആർസിബിക്കു തിരിച്ചടിയായി. മഹിപാൽ ലോംറോറും (18 പന്തിൽ 26) ഗ്ലെൻ മാക്‌സ്‌വെ‌ലും (14 പന്തിൽ 24) ചേർന്ന് സ്കോറിങ് ഉയർത്തിയെങ്കിലും നീണ്ട സമയം ക്രീസിൽ പിടിച്ച് നിൽക്കാനായില്ല.

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ഹർഷൽ പട്ടേൽ (4 പന്തിൽ 6), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിവരും ഇന്ന് ബാറ്റിങ്ങിൽ പരാജയമായി. ഷഹബാസ് അഹമ്മദ് (12 പന്തിൽ 20), അനൂജ് റാവത്ത് (22 പന്തിൽ 15) എന്നിവർ പുറത്താകാതെ നിന്നു. ദില്ലിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Anandhu Ajitha

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

4 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

4 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

4 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

5 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

5 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

5 hours ago