death

അധികജോലിയുള്ളതിനാൽ ഭാര്യ ജോലി കഴിഞ്ഞെത്താൻ വൈകി; ഉറങ്ങിക്കിടന്ന സഹോദരിമാരുടെ ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തി അച്ഛൻ ആത്മഹത്യ ചെയ്തു; സഹോദരിമാരിലൊരാൾ മരിച്ചു

കന്യാകുമാരി : ഉറങ്ങിക്കിടന്ന പെൺമക്കളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ ചികിത്സയിലായിരുന്ന ധൻസിഹ (11) യാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കന്യാകുമാരി ചുങ്കാൻ കട പരശ്ശേരി രാജഗോപാൽ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടികളുടെ അച്ഛനായ നാഗരാജൻ മദ്യലഹരിയാണ് വീട്ടിലെത്തിയത്. ബേക്കറിയിലെ ജീവനക്കാരിയായിരുന്ന ഭാര്യ അനിത ബേക്കറിയിൽ അധികജോലിയുള്ളതിനാൽ ആ സമയം വീട്ടിൽ ഇല്ലായിരുന്നു. മദ്യലഹരിയിലായിരുന്ന നാഗരാജൻ ഉറങ്ങിക്കിടന്ന പെൺമക്കളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ശേഷം സ്വന്തം ശരീരത്തിലും മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കുകയായിരുന്നു. നാഗരാജൻ പതിവായി മദ്യപിച്ചെത്തിയ ശേഷം ഭാര്യയെ മർദ്ദിക്കുന്നത് പതിവാണെന്നാണ് പരിസരവാസികൾ പറയുന്നത്. മദ്യപാനിയായ നാഗരാജൻ വീട്ടു ചെലവിനുപോലും പണം കൊടുക്കാറില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭാര്യ അനിത വീടിന് സമീപത്തെ ബേക്കറിയിൽ ജോലി ചെയ്തുവരുകയായിരുന്നുവെന്ന് ഇരണിയൽ പൊലീസ് വ്യക്തമാക്കി.

ഭർത്താവായ നാഗരാജൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കുട്ടികൾ രണ്ടു പേരും ഗുരുതരാവസ്ഥയിൽ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Anandhu Ajitha

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

12 mins ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപധിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

50 mins ago

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

1 hour ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

2 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

2 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago