Categories: IndiaNATIONAL NEWS

ഉത്തരേന്ത്യ തണുത്തു വിറയ്ക്കുന്നു; കനത്ത മൂടൽ മഞ്ഞിൽ ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ താറുമാറായി

ദില്ലി: അതി ശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും കൊടും തണുപ്പിന്റെ പിടിയിലാണ്. ദില്ലിയിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. ദില്ലി എയർപോർട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈക്കുന്നതാണ്. ദില്ലിയിലെ വായുനിലവാരം വളരെ മോശം സാഹചര്യത്തിലാണുള്ളത്. വായുനിലവാര സൂചികയിൽ ഇന്ന് 492 ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

അതേസമയം മുപ്പത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ശ്രീനഗറിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. താഴ്വാരങ്ങളിൽ ശീതതരംഗം തുടരുകയാണ്. പ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ്​ ഐസ്​ കട്ടകളായി.

മുമ്പ് 1995ൽ -8.3 ഡിഗ്രി സെൽഷ്യസും 1991ൽ -11.3 ഡിഗ്രി സെൽഷ്യസുമാണ് ഇതുവരെ രേഖപ്പെടുത്തിയതിൻ വച്ചുള്ള ഏറ്റവും കുറഞ്ഞ താപനില. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കാശ്മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില -11.1 ഡിഗ്രി സെൽഷ്യസായിരുന്നു

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

33 minutes ago

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

57 minutes ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

1 hour ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

3 hours ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

3 hours ago