കാരം . ബാകുവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ചെക് റിപ്പബ്ലിക്കിനോടു പ്രതികാരം ചെയ്തു ഡെന്മാർക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെക്കിനെ പരാജയപ്പെടുത്തി ഡെന്മാർക്ക് യൂറോ കപ്പ് സെമിയിൽ. . യൂറോയിൽ ചെക്കിനോടു മത്സരിച്ചപ്പോഴെല്ലാം തോൽവി വഴങ്ങാനായിരുന്നു ഡെന്മാർക്കിന്റെ വിധി.
പക്ഷെ ഇത്തവണ ഒളിമ്പിക് സ്റ്റേഡിയത്തിൽ കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ഡെന്മാർക്ക് നയം വ്യക്തമാക്കി. തോമസ് ഡെലാനിയിലൂടെ ഡെന്മാർക്ക് മുന്നിൽ. കോർണർകിക്കിന് തലവച്ചാണ് ഡെലാനി ഡെന്മാർക്കിനെ മുന്നിലെത്തിച്ചത്. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ ഡോൾബർഗ് സുന്ദരമായൊരു ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്തി.
രണ്ട് ഗോളിന്റെ കടവുമായി ആദ്യ പകുതിയിൽ മടങ്ങിയ ചെക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോൾ മടക്കി. ചെക്കിന്റെ സ്കോറിംഗ് മെഷീൻ പാ ട്രിക് ഷീക്ക് തന്നെ വല ചലിപ്പിച്ചു. ബോക്സിലേക്കുവന്ന ക്രോസിനെ ശക്തമായ ഷോട്ടിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. ഇതോടെ അഞ്ച് ഗോളുകളുമായി ടോപ് സ്കോറർ സ്ഥാനത്ത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കൊപ്പമായി ഷീക്ക്. ഗോൾ മടക്കിയതിന്റെ ആവേശത്തിൽ തുടരെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഡാനീഷ് മതിലിൽ തട്ടി ബൊഹീമിയൻ സ്വപ്നങ്ങൾ തകർന്നു.
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…