deplorable-condition-of-roads-hc-slams-kochi-corporation
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില് വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്ശനം. കഴിവുള്ള നിരവധി ആളുകള് പുറത്തുണ്ട്, നന്നായി റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണമെന്ന് കോടതി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള് അറിയിക്കാന് സർക്കാരിന് നിർദ്ദേശം നൽകി. കൃത്യമായി നന്നാക്കിയില്ലെങ്കില് ഉദ്യോഗസ്ഥരെ പ്രതി ചേര്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള് മാസങ്ങള്ക്കകം പഴയ പടിയായി. റോഡുകള് മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്താണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
എന്നാൽ റോഡുകള് തകര്ന്നാല് ഉടനടി നന്നാക്കാനുള്ള സംവിധാനങ്ങള് ഇല്ലെന്നായിരുന്നു കൊച്ചി നഗരസഭ പറഞ്ഞത്. ഇത്തരം ന്യായീകരണങ്ങള് മാറ്റി നിര്ത്തി, പുതിയ ആശയങ്ങള് നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളില് കാണുന്ന അനധികൃത കേബിളുകള് അടിയന്തരമായി നീക്കം ചെയ്യാനും സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള് അറിയിക്കാനും കോടതി അധികൃതര്ക്ക് നിര്ദേശം നല്കി.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…