ദില്ലി : ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തന ഫലമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 15,000 കോടിയിലധികം പൊതുമേഖലാ ബാങ്കുകളിൽ പുനഃസ്ഥാപിക്കാനായിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. നിലവിലെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
ബാങ്കിംഗ് മേഖലകളിൽ ആഗോള പ്രതിസന്ധികൾ തുടർന്നുകൊണ്ടിരിക്കുമ്പോഴും ഇന്ത്യൻ ബാങ്കുകൾ ശക്തമായി മുന്നോട്ട് പോവുന്നത് തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള പ്രവർത്തികൾ തടയുമ്പോൾ ബാങ്കിന്റെ ലാഭവിഹിതവും ഉയരുന്നുണ്ടെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഈ വർഷം മാർച്ച് 31 വരെ കുടിശ്ശിക വരുത്തിയവരിൽ നിന്നും 33,801 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ തടഞ്ഞ്, പൊതുമേഖല ബാങ്കുകളിൽ 15,000 കോടിയിലധികം രൂപ പുന: സ്ഥാപിച്ചതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…