അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉണ്ണിയപ്പം, ശബരിമല അരവണ, ഉണ്ണിയപ്പം തുടങ്ങിയ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദ ഇനങ്ങള്‍ക്ക് പേറ്റന്‍റ് നേടിയെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി ആരംഭിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാല്‍പ്പായസം ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ,വ്യാജമായി നിര്‍മ്മിച്ച് ചില ബേക്കറികളില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് പേറ്റന്‍റ് നേടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ അറിയിച്ചു.
ചില ബേക്കറികള്‍ക്ക് പുറമെ കേറ്ററിംഗ് സ്ഥാപനങ്ങളും കല്യാണങ്ങള്‍ക്ക് പാചകക്കാരും ഉള്‍പ്പെടെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന രീതിയില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പായസം ഉണ്ടാക്കി പണം ഈടാക്കി നല്‍കുന്നുണ്ട്. ഇക്കാര്യത്തിലും നിയമനടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചതായും പ്രസിഡന്‍റ് അറിയിച്ചു.
ഇതിനു പുറമെ വിഷയത്തില്‍ നിയമവകുപ്പിന്‍റെ സഹായത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം കമ്മിഷണര്‍ എം.ഹര്‍ഷനെ ബോര്‍ഡ് ചുമതലപ്പെടുത്തി. ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തിലാദ്യമായാണ് വഴിപാട് സാധനത്തിന് ഇത്തരത്തില്‍ പേറ്റന്റ് നേടാന്‍ നടപടി സ്വീകരിക്കുന്നതെന്നും എ.പത്മകുമാര്‍ വ്യക്തമാക്കി.
പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്‍റെ പേര് കച്ചവട ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്നത് ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെട്ട സമയത്ത് തന്നെ ബോര്‍ഡ് നിയമനടപടി സ്വീകരിച്ച് തുടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്‍റെ സമ്പൂര്‍ണയോഗം വിഷയം ചര്‍ച്ചചെയ്ത് ആണ് വഴിപാട് ഇനങ്ങള്‍ക്ക് പേറ്റന്‍റ് നേടിയെടുക്കുന്നതിനായി തീരുമാനിച്ചത്. ഇക്കാര്യം വീണ്ടും ബോര്‍ഡ് ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…