Devaswom Board's Move To Cut Down And Sell Trees At Sree Sukapuram Dakshinamurthy Temple
ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേമാണുയരുന്നത്. സംഭവത്തിൽ നിയമ നടപടികളിലൂടെയും സമര പരിപാടികളിലൂടെയും ശക്തമായ പ്രതിരോധം തീർക്കുകയാണ് വിശ്വാസി സമൂഹം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണിക്ക് ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങൾ ഒത്തുകൂടി പ്രതിഷേധം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ശേഷം വിശ്വാസികൾ കൈകോർത്തു പിടിച്ച് ക്ഷേത്രത്തിന് ചുറ്റും നാമജപങ്ങളോടെ സംരക്ഷണ വലയം തീർക്കും.
അതേസമയം ക്ഷേത്രഭൂമിയിലെ 187 മരങ്ങളുടെ ലേലം തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം കേൾക്കും. 12 ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമി വാണിജ്യ സാധ്യതകളുള്ള പൊതു ഭൂമിയാക്കാനും, അതിനായി ആചാര മര്യാദകളും ശുദ്ധി നിഷ്ഠകളും പാലിക്കേണ്ട ബാധ്യതയുള്ള ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി വളരെ ചെറിയൊരു വട്ടത്തിലേക്ക് മാത്രമായി ചുരുക്കാനും, ബാക്കി ഭൂമിയിൽ കച്ചവടം നടത്താനുമായി ചിലർ നടത്തുന്ന ഗൂഡാലോചനയുടെ തുടർച്ചയാണിതെന്നും വിശ്വാസി സമൂഹം പറയുന്നു.
.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…