Saturday, May 18, 2024
spot_img

ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാൻ ദേവസ്വം ബോർഡിന്റെ നീക്കം ; ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം

ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേമാണുയരുന്നത്. സംഭവത്തിൽ നിയമ നടപടികളിലൂടെയും സമര പരിപാടികളിലൂടെയും ശക്തമായ പ്രതിരോധം തീർക്കുകയാണ് വിശ്വാസി സമൂഹം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണിക്ക് ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങൾ ഒത്തുകൂടി പ്രതിഷേധം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ശേഷം വിശ്വാസികൾ കൈകോർത്തു പിടിച്ച് ക്ഷേത്രത്തിന് ചുറ്റും നാമജപങ്ങളോടെ സംരക്ഷണ വലയം തീർക്കും.

അതേസമയം ക്ഷേത്രഭൂമിയിലെ 187 മരങ്ങളുടെ ലേലം തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം കേൾക്കും. 12 ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമി വാണിജ്യ സാധ്യതകളുള്ള പൊതു ഭൂമിയാക്കാനും, അതിനായി ആചാര മര്യാദകളും ശുദ്ധി നിഷ്ഠകളും പാലിക്കേണ്ട ബാധ്യതയുള്ള ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി വളരെ ചെറിയൊരു വട്ടത്തിലേക്ക് മാത്രമായി ചുരുക്കാനും, ബാക്കി ഭൂമിയിൽ കച്ചവടം നടത്താനുമായി ചിലർ നടത്തുന്ന ഗൂഡാലോചനയുടെ തുടർച്ചയാണിതെന്നും വിശ്വാസി സമൂഹം പറയുന്നു.
.

Related Articles

Latest Articles