തിരുവനന്തപുരം: കിഴക്കമ്പലത്ത് അന്യസംസ്‌ഥാന തൊഴിലാളികൾ പൊലീസിനെ (Police) ആക്രമിച്ച പശ്ചാത്തലത്തില്‍ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളില്‍ പൊലീസിന്റെ ഇടപെടുകള്‍ സജീവമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
അതേസമയം ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം ശക്തമാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും നിര്‍ദ്ദേശം നല്‍കി. ഏതൊക്കെ ക്യാംപ് സന്ദര്‍ശിച്ചു, എത്ര തൊഴിലാളികളുമായി സംസാരിച്ചു തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്കു നല്‍കണമെന്നും എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
അതേസമയം കിഴക്കമ്പലത്ത് കിറ്റെക്സ് ഗാർമെന്റ്സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമം തടയുന്നതിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ്ഐ ഒ.വി.സാജൻ, വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരായ രാജേന്ദ്രൻ, ശിവദാസ്, ശിവദാസൻ, സുബൈർ എന്നിവർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പലർക്കും തലയ്ക്കാണു പരുക്ക്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…