ശിഖർ ധവാനും സഞ്ജു സാംസണും ഐപിഎല്ലിനിടെ
ദില്ലി : ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ ബാറ്ററും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് നായകനുമായ ശിഖർ ധവാൻ നയിക്കുമെന്നും മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്.ലക്ഷ്മൺ മുഖ്യ പരിശീലകന്റെ റോളിലെത്തുമെന്നും റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ചൈനയിലെ ഹാങ്ചൗവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ്. ഒക്ടോബർ 5നു ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിനാൽ സീനിയർ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ബി ടീമിനെയാണ് ഏഷ്യൻ ഗെയിംസിന് ഇന്ത്യ അയക്കുന്നത്. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ഐസിസി പരിധിയിൽ വരുന്നതല്ലാത്തതിനാൽ മത്സരങ്ങൾക്കു രാജ്യാന്തര പദവിയില്ല. 2010 ലും 2014ലിലും ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ വനിതകളുടെ ഒന്നാം നിര ടീമായിരിക്കും ഇത്തവണ ഏഷ്യൻ ഗെയിംസിന് ഇറങ്ങുക.
നേരത്തെ സഞ്ജു അല്ലെങ്കിൽ ധവാൻ ഇന്ത്യൻ ടീമിനെ നയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഏഷ്യൻ ഗെയിംസ് ടീമിനെ ധവാൻ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്. വിൻഡീസ് പര്യടനത്തിലെ ഏകദിന ടീമിലും സഞ്ജു ഇടംപിടിച്ചിട്ടുണ്ട്.
ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏഷ്യൻ ഗെയിംസിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുന്നത്. ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിന് ബിസിസിഐ ടീമുകളെ അയക്കുന്നത്. ം ഏഷ്യാകപ്പിൽ ഇറങ്ങുക. ആഭ്യന്തര മത്സരങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ വനിതാ ടീമിന് സെപ്റ്റംബറിൽ മറ്റു മത്സരങ്ങളില്ല. 2022ൽ ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പങ്കെടുത്തിരുന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…