ധ്യാൻ വീണ്ടും എയറിൽ; ഇത്തവണ തമിഴ് മക്കൾ വക പാൻ-ഇന്ത്യൻ ട്രോൾ, 'അജുവിന്റെ നാക്ക് പൊന്നായി' എന്ന് മലയാളികൾ!
തന്റെ തനത് ‘ഡെഡ്‌പാൻ’ കോമഡി ശൈലിയിലൂടെ മലയാളികളെ എപ്പോഴും ചിരിപ്പിക്കുന്ന നടൻ ധ്യാൻ ശ്രീനിവാസൻ ഇത്തവണ പെട്ടിരിക്കുന്നത് തമിഴ് സോഷ്യൽ മീഡിയയുടെ വക എയറിലാണ്. താൻ ഒരു ദിവസം മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിൽ ഉണ്ടാകണമെന്ന ധ്യാനിന്റെ തമാശരൂപേണയുള്ള പരാമർശമാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്.
തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നടി തൃഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയതിനെ മുൻനിർത്തിയായിരുന്നു ധ്യാനിന്റെ ഈ കൗണ്ടർ അടി. കേരളത്തിൽ ഇത് കേവലം ഒരു തമാശയായി കണ്ട് ആരാധകർ ചിരിച്ചുതള്ളിയെങ്കിലും, സംഭവം തമിഴ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ കഥയാകെ മാറി.
ധ്യാനിന്റെ അഭിമുഖത്തിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ തമാശ രീതിയും അറിയാത്ത തമിഴ് നെറ്റിസൺസ് ഈ പ്രസ്താവനയെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വിജയ്‌യെയും തൃഷയെയും ധ്യാൻ അപമാനിച്ചു എന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം.
“ഇവന് എന്ത് ധൈര്യമാണ് നോക്ക്, തമിഴ്നാടിനെയാണ് അവൻ അപമാനിച്ചത്.”
“നമ്മുടെ അവസ്ഥ വളരെ ലജ്ജാകരമാണ്. കേരളത്തിലുള്ള നടൻ വരെ നമ്മളെ ട്രോളുന്നു.”
ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് തമിഴ് പ്രൊഫൈലുകളിൽ നിന്ന് വരുന്നത്. ധ്യാനിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ചെന്നൈയിലാണ് താമസമെന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട്, ‘ഇവന്റെ ബ്രദർ ചെന്നൈയിലാണ് താമസം, നോക്കിക്കൊള്ളാം’ എന്ന രീതിയിലുള്ള ഭീഷണിയുടെ സ്വരമുള്ള കമന്റുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം, ഈ സംഭവം മലയാളികൾക്കിടയിൽ വലിയ ചിരിക്ക് കാരണമായിട്ടുണ്ട്. ഈ അഭിമുഖം പുറത്തുവന്ന സമയത്ത് തന്നെ, ‘ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ല, വിജയ് സർ മന്നിച്ചിടിങ്കേ, എൻ നൻപനിക്ക് പൈത്യം’ എന്ന് നടൻ അജു വർഗീസ് തമാശയായി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് അജുവിന്റെ നാക്ക് പൊന്നാണെന്നാണ് മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പറയുന്നത്.
ധ്യാൻ വീണ്ടും തനിയാവർത്തനം പുറത്തെടുത്തതോടെ ട്രോളുകളുടെ പൂരം തന്നെയാണ് മലയാളികൾ കമന്റ് ബോക്സിൽ നിറയ്ക്കുന്നത്:
“ലേറ്റായി വന്നാലും ലേറ്റസ്റ്റായി വള്ളി പിടിക്കുന്ന ധ്യാൻ. ഇതിപ്പോൾ പാൻ-ഇന്ത്യൻ വള്ളിയായല്ലോ!”
“തമിഴ് മക്കളേ, ഇവൻ അന്ധനും മൂകനുമാണെന്ന് ആരെങ്കിലും ഒന്ന് അവർക്ക് പറഞ്ഞു കൊടുക്കൂ!”
“ഇനി തമിഴ്നാട്ടിൽ കാലുകുത്താൻ പറ്റുമോ ധ്യാനേ? ഇയാൾക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായോ?”
കേവലം സോഷ്യൽ മീഡിയ ട്രോളുകളിൽ ഒതുങ്ങാതെ ദേശീയ മാധ്യമങ്ങൾ വരെ ഈ വാർത്ത ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. എൻഡിടിവി (NDTV) അടക്കമുള്ള പ്രമുഖ നാഷണൽ മീഡിയകൾ ധ്യാൻ ശ്രീനിവാസന്റെ ഈ പരാമർശവും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും വാർത്തയാക്കി കഴിഞ്ഞു.
തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നെങ്കിലും ധ്യാനിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. നടക്കാത്ത കാര്യങ്ങളൊന്നും ധ്യാൻ പറഞ്ഞിട്ടില്ലെന്നും, കൗണ്ടറുകൾ ഇങ്ങനെയൊക്കെ തന്നെയായിരിക്കണമെന്നുമാണ് ആരാധകരിൽ ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും ധ്യാൻ ശ്രീനിവാസൻ ഒടുവിൽ തമിഴ്നാട്ടിലും തരംഗമായി മാറിയിരിക്കുകയാണ്, അത് വിവാദങ്ങളുടെ അകമ്പടിയോടെ ആണെന്ന് മാത്രം!
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…