സുജിത്ത്, അദ്ദേഹത്തിന് ലഭിച്ച നോട്ടീസ്, സുജിത്തിന്റെ കാർ
ആലപ്പുഴ : ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന കുറ്റമാരോപിച്ച് പിഴ ഒടുക്കാനായി കാറുടമയ്ക്ക് പൊലീസിന്റെ നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇതേ കുറ്റമാരോപിച്ച് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് നോട്ടിസ് നല്‍കിയത്. സുജിത്തിന്റെ കാറിന്റെ അതേ രജിസ്‌ട്രേഷൻ നമ്പറിലുള്ള ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാതെ രണ്ടുപേര്‍ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നല്‍കിയാണ് നോട്ടിസ്. തനിക്ക് ഇതേ നമ്പരില്‍ കാര്‍ മാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും പൊലീസും മോട്ടോർ വാഹനവകുപ്പും വിഷയത്തിൽ നടപടിയെടുക്കുന്നില്ലെന്ന് സുജിത്ത് ആരോപിക്കുന്നു.
കഴിഞ്ഞ ഡിസംബർ 26നാണ് ആലപ്പുഴ ട്രാഫിക് പൊലീസിന്റെ ആദ്യ നോട്ടിസ് ലഭിക്കുന്നത്. തന്റെ പിഴവാണെന്ന് കരുതി 500 രൂപ പിഴയടച്ചു. എന്നാൽ നോട്ടിസ് വ്യക്തമായി പരിശോധിച്ചപ്പോഴാണ് ഹെൽമറ്റ് ഇല്ലാത്തതാണ് തനിക്കെതിരെയുള്ള കുറ്റമെന്ന് മനസ്സിലായത്. ഉടൻതന്നെ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആലുവ റൂറൽ കൺട്രോൾ റൂമിൽനിന്ന് പിഴ നോട്ടിസ് വന്നിരിക്കുന്നത്. മോട്ടർ വാഹനവകുപ്പിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് സുജിത്ത് പറയുന്നു.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…