Wednesday, May 15, 2024
spot_img

യാത്ര ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ചില്ല, പിഴ അടയ്ക്കണം!’: കാറുടമയ്ക്ക് 2 തവണ നോട്ടിസ്

ആലപ്പുഴ : ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന കുറ്റമാരോപിച്ച് പിഴ ഒടുക്കാനായി കാറുടമയ്ക്ക് പൊലീസിന്റെ നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇതേ കുറ്റമാരോപിച്ച് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് നോട്ടിസ് നല്‍കിയത്. സുജിത്തിന്റെ കാറിന്റെ അതേ രജിസ്‌ട്രേഷൻ നമ്പറിലുള്ള ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാതെ രണ്ടുപേര്‍ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നല്‍കിയാണ് നോട്ടിസ്. തനിക്ക് ഇതേ നമ്പരില്‍ കാര്‍ മാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും പൊലീസും മോട്ടോർ വാഹനവകുപ്പും വിഷയത്തിൽ നടപടിയെടുക്കുന്നില്ലെന്ന് സുജിത്ത് ആരോപിക്കുന്നു.

കഴിഞ്ഞ ഡിസംബർ 26നാണ് ആലപ്പുഴ ട്രാഫിക് പൊലീസിന്റെ ആദ്യ നോട്ടിസ് ലഭിക്കുന്നത്. തന്റെ പിഴവാണെന്ന് കരുതി 500 രൂപ പിഴയടച്ചു. എന്നാൽ നോട്ടിസ് വ്യക്തമായി പരിശോധിച്ചപ്പോഴാണ് ഹെൽമറ്റ് ഇല്ലാത്തതാണ് തനിക്കെതിരെയുള്ള കുറ്റമെന്ന് മനസ്സിലായത്. ഉടൻതന്നെ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആലുവ റൂറൽ കൺട്രോൾ റൂമിൽനിന്ന് പിഴ നോട്ടിസ് വന്നിരിക്കുന്നത്. മോട്ടർ വാഹനവകുപ്പിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് സുജിത്ത് പറയുന്നു.

Related Articles

Latest Articles