ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കിൽ വനമദ്ധ്യത്തിൽ കൊല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മൂകാംബിക ക്ഷേത്രത്തിൽ ജാതിമതഭേദമന്യേ നിരവധിപേരാണ് ഓരോ ദിവസവും എത്തുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതിനാൽ തന്നെ ഈ ക്ഷേത്രം അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ്. അവധിക്കാലമായതിനാലും ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നതിനാലും മലയാളികളുൾപ്പെടെ നിരവധിപേരാണ് ഇപ്പോൾ ക്ഷേത്രത്തിലെത്തുന്നത്. എന്നാൽ, ഏറെ ദൂരം യാത്ര ചെയ്ത് മൂകാംബികാ ദേവിയുടെ ദർശനത്തിനായി പോകാനാഗ്രഹിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കൂ. മേയ് മാസത്തിൽ രണ്ട് ദിവസം ക്ഷേത്രദർശനം അനുവദിക്കുന്നതല്ല.
ഏപ്രിൽ 30 മുതൽ മേയ് 11 വരെ ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നതിനാലാണിത്. ഇതിന്റെ ഭാഗമായി മേയ് രണ്ട്, മൂന്ന് തീയതികളിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ രണ്ട് ദിവസം ക്ഷേത്രത്തിന്റെ നട അടച്ചിടുന്നതാണ്. അതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിനായി എത്തുന്ന ഭക്തർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗ പറഞ്ഞു. മേയ് നാല് മുതൽ സാധാരണ രീതിയിൽ ദർശനം നടത്താവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…