Did you not know that my son was beaten to death? Father visits Siddharth's hostel
കൽപറ്റ: എസ്എഫ്‌ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഹോസ്റ്റൽ സന്ദർശിച്ച് പിതാവ് ജയപ്രകാശ്. എന്റെ മകനെ ഇത്രയും ദിവസം മുറിയിലിട്ടും പാറപ്പുറത്തും അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ അറിഞ്ഞില്ലല്ലേ?’ എന്ന് ഒപ്പമുണ്ടായിരുന്ന കോളേജ് അധികൃതരോട് ജയപ്രകാശ് ചോദിച്ചു.
ഹോസ്റ്റലിൽ എസ്എഫ്ഐ നേതാക്കളടക്കമുള്ളവരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മുറിയും സിദ്ധാർത്ഥിനെ അതിക്രൂരമായി പീഡിപ്പിച്ച നടുത്തളവും കാണാനാണ് അച്ഛൻ തിരുവനന്തപുരത്ത് നിന്നെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് ടി.സിദ്ദീഖ് എംഎൽഎയ്ക്കൊപ്പം ജയപ്രകാശ് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെത്തിയത്. ‘മാവോയിസ്റ്റ് പരിശീലനം കിട്ടിയ എസ്എഫ്ഐ തീവ്രവാദികളാണ് എന്റെ മോനെ കൊന്നത്. അതിനു കൂട്ടുനിന്ന പെൺകുട്ടികളെയുൾപ്പെടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല’– എന്ന് ജയപ്രകാശ് പറഞ്ഞു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…