Saturday, September 19, 2026

എന്റെ മകനെ അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ അറിഞ്ഞില്ലല്ലേ? സിദ്ധാർത്ഥിന്റെഹോസ്റ്റൽ സന്ദർശിച്ച് പിതാവ്

കൽപറ്റ: എസ്എഫ്‌ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഹോസ്റ്റൽ സന്ദർശിച്ച് പിതാവ് ജയപ്രകാശ്. എന്റെ മകനെ ഇത്രയും ദിവസം മുറിയിലിട്ടും പാറപ്പുറത്തും അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ അറിഞ്ഞില്ലല്ലേ?’ എന്ന് ഒപ്പമുണ്ടായിരുന്ന കോളേജ് അധികൃതരോട് ജയപ്രകാശ് ചോദിച്ചു.

ഹോസ്റ്റലിൽ എസ്എഫ്ഐ നേതാക്കളടക്കമുള്ളവരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മുറിയും സിദ്ധാർത്ഥിനെ അതിക്രൂരമായി പീഡിപ്പിച്ച നടുത്തളവും കാണാനാണ് അച്ഛൻ തിരുവനന്തപുരത്ത് നിന്നെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് ടി.സിദ്ദീഖ് എംഎൽഎയ്ക്കൊപ്പം ജയപ്രകാശ് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെത്തിയത്. ‘മാവോയിസ്റ്റ് പരിശീലനം കിട്ടിയ എസ്എഫ്ഐ തീവ്രവാദികളാണ് എന്റെ മോനെ കൊന്നത്. അതിനു കൂട്ടുനിന്ന പെൺകുട്ടികളെയുൾപ്പെടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല’– എന്ന് ജയപ്രകാശ് പറഞ്ഞു.

Related Articles

Latest Articles