യുവതി പങ്കുവച്ച വീഡിയോയിൽ നിന്ന്
ടൊറന്റോ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, കാനഡയിൽ അഭയാർത്ഥിയായി കഴിയുന്ന ഇറാനിയൻ യുവതിയുടെ ആഹ്ലാദ പ്രകടനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന വീഡിയോയിലൂടെ നേരത്തെ ആഗോള ശ്രദ്ധ നേടിയ യുവതിയാണ് ഇപ്പോൾ ഖമേനിയുടെ മരണത്തിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ചത്. “നിന്റെ ഖബറിന് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?” എന്ന് ചോദിച്ചുകൊണ്ട് ടൊറന്റോയിലെ ഭരണവിരുദ്ധ റാലിയിൽ പങ്കുചേരുന്ന വീഡിയോ യുവതി എക്സിലൂടെ പങ്കുവെച്ചു. ‘മോർട്ടിഷ്യ ആഡംസ്’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇവർ, ഖമേനിയുടെ മരണം ഒരു എലിയുടേതിന് തുല്യമാണെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിൻറെ വാക്കുകളെയും പിന്തുണച്ചു.
ഇറാനിലെ മതഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ മുഖമായി മാറിയ ഈ യുവതി, ജന്മനാട്ടിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ സ്വന്തം പേര് വെളിപ്പെടുത്താത്ത ഇവർ, തുർക്കി വഴി പലായനം ചെയ്താണ് കാനഡയിൽ എത്തിയത്. ജനുവരിയിൽ ഇവർ പുറത്തുവിട്ട വീഡിയോ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജം പകർന്നിരുന്നു. ഇപ്പോൾ ഖമേനിയുടെ അന്ത്യം കുറിച്ച വാർത്ത പുറത്തുവന്നതോടെ, ഇത് തങ്ങളെപ്പോലെയുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിജയമാണെന്ന് ഇവർ അവകാശപ്പെടുന്നു.
അമേരിക്കയും ഇസ്രായേലും ശനിയാഴ്ച നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമക്കൾ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ ഏകദേശം ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് പങ്കെടുത്തത്. എന്നാൽ ഈ ആക്രമണം നിയമവിരുദ്ധമാണെന്ന് ആരോപിച്ച ഇറാൻ, ഇസ്രായേലിനും മറ്റ് ഏഴ് ഗൾഫ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തിക്കൊണ്ട് ശക്തമായി തിരിച്ചടിക്കുകയാണ്.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…