Didn't you realize that the Union Home Ministry's warning was not in vain? Singer Amrita Suresh lost Rs. 45,000 through cyber fraud.
തിരുവനന്തപുരം: വീണ്ടും സൈബർ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.വാട്‌സാപ്പിലൂടെ ഗായിക അമൃത സുരേഷിന്റെ കയ്യിൽ നിന്ന് 45000 രൂപ തട്ടിയതായി അമൃത പറയുന്നു.അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് അമൃത ഇക്കാര്യങ്ങൾ വിശദീകരിച്ചത്.തട്ടിപ്പിനിരയായി തന്റെ 45,0000 രൂപ നഷ്ടമായെന്നും അമൃത പറഞ്ഞു.കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്താണ് ബിന്ദു എന്നുപേരുള്ള തന്റെ കസിന്‍ സിസ്റ്ററിന്റെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു. കസിന്റെ യുപിഐക്ക് എന്തോ പ്രശ്‌നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജില്‍ പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും മെസേജിലുണ്ടായുരുന്നു എന്ന് അമൃത പറഞ്ഞു.
എന്നാൽ ഇത്കഴിഞ്ഞും മെസ്സേജ് വന്നു .ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചായിരുന്നു മെസേജ്.എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വിഡിയോ കോള്‍ ചെയ്തു. എന്നാൽ ചേച്ചി കോൾ കട്ട് ചെയ്യുകയായിരുന്നു. ഞാന്‍ നോര്‍മല്‍ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചി എടുത്തു.
ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു. ചേച്ചിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. തട്ടിപ്പുകാർ കോൾ ചെയ്ത് വിവരങ്ങൾ ചോർത്തുന്നത് എങ്ങനെയാണെന്നും വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നും അഭിരാമി വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടനെ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതായി അമൃത പറഞ്ഞു.അതേസമയം ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴും കേൾക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് താന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞു. വൃത്തികെട്ട അനൗണ്‍സ്‌മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാന്‍ എത്ര സമയമെടുക്കുന്നു എന്നാണ് ചിന്തിച്ചിരുന്നത്. തട്ടിപ്പിന് ഇരയായ ശേഷം കോൾ ചെയ്തപ്പോൾ ‘ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു’ എന്ന് തോന്നിയെന്നും അമൃത പറഞ്ഞു. ഇന്ന് ഞാനാണെങ്കില്‍ നാളെ നിങ്ങളാകാന്‍ സാധ്യതയുണ്ടെന്നും അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കി.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…