തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്ന് പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.
നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചത്. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.
ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതിൽ KSRTC സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് കേരള ഹൈക്കോടതി നടത്തിയത്. ഇതിനിടെ ഈ മാസം പതിനേഴിന് മാനേജ്മെൻ്റിനേയും അംഗീകൃത തൊഴിലാളി യൂണിയനുകളേയും ഗതാഗത മന്ത്രി ആൻ്റണി രാജു ചർച്ചയ്ക്ക് വിളിച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…
ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…
അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…
അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…