ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ ‘ബ്രെഡ് മേക്കർ’ അഥവാ റൊട്ടി നിർമാതാവ് എന്ന് വിശേഷിപ്പിച്ച ദി പ്രിന്റിന്റെ വാർത്താ തലക്കെട്ടിനെതിരെ വിമർശനം. നവംബർ 16-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഭീകരന്റെ മുൻ തൊഴിൽവിവരത്തിന് പ്രാധാന്യം നൽകിയപ്പോൾ ഭീകരസംഘടനയുമായുള്ള ബന്ധവും സുരക്ഷാസേനയ്ക്കെതിരായ ആക്രമണത്തിലെ പങ്കും തലക്കെട്ടിൽ വേണ്ടത്ര പ്രാധാന്യത്തോടെ അവതരിപ്പിച്ചില്ലെന്നാണ് വിമർശനം. 19കാരനായ ദാർ കുൽഗാമിലെ അരേ ഗ്രാമവാസിയാണ്. ലഷ്‌കർ ഭീകരസംഘടനയുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധമുള്ള ലത്തീഫ് ഭട്ടിന് അഞ്ചുമുതൽ ആറുമാസം വരെ അഭയം നൽകുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. നവംബർ 10-ന് ആക്രമണത്തിന് മുന്നോടിയായി ഇരുവരും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതായും ആരോപണമുണ്ട്.
നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിന് സമീപം നാവാപോറയിലുള്ള സിആർപിഎഫ് ചെക്ക് പോസ്റ്റിനു നേരെയുണ്ടായ വെടിവെപ്പിലാണ് മൂന്ന് ജവാന്മാർക്ക് പരിക്കേറ്റത്. കോൺസ്റ്റബിൾ രാകേഷ് ദാസ്, സന്തോഷ് ചദ്രു, ഹെഡ് കോൺസ്റ്റബിൾ സോംവീർ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെ നവംബർ 16-ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടു. ലത്തീഫ് ഭട്ട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ഇയാൾക്കായി തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഭീകരന്റെ മുൻകാല തൊഴിൽവിവരത്തിന് ആവർത്തിച്ച് പ്രാധാന്യം നൽകിയത് ഭീകരബന്ധങ്ങളും ആക്രമണത്തിലെ പങ്കും മറച്ചുവെക്കുന്ന മാധ്യമരീതിയാണെന്നാണ് വിമർശനം.
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…
അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…
അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരമായി പോരാടിയ ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മദിനമാണ് നവംബർ 19. 1828 നവംബർ…
കന്യാകുമാരിയിലെ കടലിന് നടുവിൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച പാറയിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന വിവേകാനന്ദപ്പാറ സ്മാരകത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകനാഥ്…