Categories: CelebrityKerala

കര്‍ശന ഉപാധിയോടെ ആണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമിക്കപ്പെട്ട നടി

കര്‍ശന ഉപാധിയോടെയാണെങ്കിലും നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന ആവശ്യവുമായി ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍. നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല. എന്നാല്‍ പകര്‍പ്പ് നല്‍കരുതെന്ന് രേഖാമൂലം സമര്‍പ്പിച്ച വാദമുഖത്തില്‍ നടി ആവശ്യപ്പെട്ടു. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതിനല്‍കി.

സ്വകാര്യത മാനിക്കണമെന്നാണ് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. സൈ്വര്യ ജീവിതം നയിക്കാന്‍ തനിക്ക് അജ്ഞാത ആയി തുടരേണ്ടതുണ്ട്. പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് തന്നെ വിധി പ്ര്‌സ്താവിച്ചിട്ടുണ്ട്. നിക്ഷ്പക്ഷമായ വിചാരണ പ്രതിയുടെ അവകാശമാണെങ്കിലും തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ഇത് അനുവദിക്കരുത്.
ദിലീപിനോ അദ്ദേഹം ചുമതലപെടുത്തുന്നവര്‍ക്കോ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ല എന്നാല്‍ പകര്‍പ്പ് കൈമാറരുത് എന്നും നടി വാദമുഖത്തില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഏത് ഉപാധിയ്ക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്. ദൃശ്യങ്ങളില്‍ പ്രത്യേകതരം വാട്ടര്‍ മാര്‍ക്കിടണമെന്നും ഇതിലൂടെ ഏതു വ്യക്തിക്കാണ് ദൃശ്യങ്ങള്‍ നല്‍കിയതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നിരുന്നാലും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും നടി വ്യക്തമാക്കി.

ദൃശ്യങ്ങള്‍ കേസിലെ രേഖ ആണെങ്കില്‍ പോലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യം. ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍ ആണ്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ കേസിലെ രേഖ ആണ്. പക്ഷേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും, നടിയുടെ സ്വകാര്യതയെ അത് ബാധിക്കും എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപും നടിയും സംസ്ഥാന സര്‍ക്കാരും വാദം എഴുതി നല്‍കിയ സാഹചര്യത്തില്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ വൈകാതെ വിധി പ്രസ്താവിച്ചേക്കും

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

2 days ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

2 days ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

2 days ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

2 days ago