അഫ്ഗാൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം
അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ എല്ലാ അഫ്ഗാൻ പൗരന്മാരെയും പുറത്താക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എല്ലാ നിയമവിരുദ്ധ വിദേശികളോടും അഫ്ഗാൻ സിറ്റിസൺ കാർഡ് ഉടമകളോടും മാർച്ച് 31 ന് മുമ്പ് രാജ്യം വിടാനാണ് പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും മുഴുവൻ ഉത്തരവാദിത്തവും അഫ്ഗാനിസ്ഥാന് ആണെന്നാണ് പാക് സർക്കാർ പറയുന്നത്
ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി കടുത്ത പ്രാദേശിക സംഘർഷങ്ങളും തുടർച്ചയായ ഭീകരാക്രമണങ്ങളും പാകിസ്ഥാനിൽ നടക്കുകയാണ് . 2023 മുതൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാനുള്ള നടപടികൾ പാകിസ്ഥാൻ സ്വീകരിച്ചിരുന്നു. നിയമപരമായ രേഖകൾ ഇല്ലാതെ കുടിയേറിയ അഫ്ഗാൻ പൗരന്മാരെ ആയിരുന്നു അന്ന് പുറത്താക്കാൻ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഒരു പടിയും കൂടി കടന്ന് അഫ്ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഉള്ളവരെ കൂടി പുറത്താക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം പാകിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഉള്ള 8,00,000-ത്തിലധികം പേരാണ് ഉള്ളത്. ഇതുകൂടാതെ നിയമവിരുദ്ധമായി കുടിയേറിയവരും ധാരാളമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെയാണ് സിറ്റിസൻ കാർഡ് ഉടമകളായ വലിയൊരു വിഭാഗം പാകിസ്താനിലേക്ക് കടന്നിരുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ 20 ലക്ഷത്തിലേറെ അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളെയാണ് പാകിസ്താൻ സ്വീകരിച്ചിട്ടുള്ളത്.
താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ അഭയം നൽകിയിട്ടുള്ള തെഹ്‌രീക്-ഇ താലിബാൻ ആണ് പാകിസ്താനിൽ നടക്കുന്ന മിക്ക തീവ്രവാദ ആക്രമണങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്.
പാക് – അഫ്ഗാൻ അതിർത്തിയായ 2,500 കിലോമീറ്റർ ദൈർഘ്യമുള്ള തോർഖാമിൽ ഇപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും തെഹ്‌രീക്-ഇ താലിബാൻ ആക്രമണങ്ങൾ നടത്തുന്നത് പതിവാണ്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…