തിരുവനന്തപുരം: മലയാളികളുടെ പ്രിയ കവയത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ ബ്ലെസ്സി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയുമായി സുഗതകുമാരി നടത്തിയ ഒരു സൗഹൃദ സംഭാഷണം സമൂഹമാധ്യമത്തില്‍ പങ്കു വച്ചു കൊണ്ടായിരുന്നു ബ്ലെസ്സി പ്രിയ കവയത്രിയെ അനുസ്മരിച്ചത്. ആറടിമണ്ണിൽ നിന്നും ആൽമരമായി ഉയിർക്കട്ടെ… അത് തണലാകട്ടെ, കൂടാകട്ടെ, രാത്രിമഴയിൽ എക്കാലവും നനഞ്ഞു നിൽക്കട്ടെ… വിട…സുഗതകുമാരി… എന്നായിരുന്നു ആ വീഡിയോയുടെ തലക്കെട്ട്. അതേസമയം ബ്ലെസി പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളുമായി ധാരാളം ആളുകള്‍ ടീച്ചറിനെ അനുസ്മരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് മലയാളികളുടെ പ്രിയപ്പെട്ട കവയത്രി ഈ ലോകത്തോട് വിട പറഞ്ഞത്. കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതിനെത്തുടര്‍ന്ന് അനുശോചനം അറിയിച്ച് കലാ-സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് രംഗത്ത് വന്നത്. എംടി വാസുദേവൻ നായര്‍, ശ്രീകുമാരന്‍ തമ്പി, മഞ്ജു വാര്യർ, ആസിഫ് അലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…