Thursday, May 9, 2024
spot_img

”ആറടിമണ്ണിൽ നിന്നും ആൽമരമായി ഉയിർക്കട്ടെ, അത് തണലാകട്ടെ”: സുഗതകുമാരിയെ അനുസ്മരിച്ച് സംവിധായകന്‍ ബ്ലെസ്സി

തിരുവനന്തപുരം: മലയാളികളുടെ പ്രിയ കവയത്രി സു​ഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ ബ്ലെസ്സി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയുമായി സുഗതകുമാരി നടത്തിയ ഒരു സൗഹൃദ സംഭാഷണം സമൂഹമാധ്യമത്തില്‍ പങ്കു വച്ചു കൊണ്ടായിരുന്നു ബ്ലെസ്സി പ്രിയ കവയത്രിയെ അനുസ്മരിച്ചത്. ആറടിമണ്ണിൽ നിന്നും ആൽമരമായി ഉയിർക്കട്ടെ… അത് തണലാകട്ടെ, കൂടാകട്ടെ, രാത്രിമഴയിൽ എക്കാലവും നനഞ്ഞു നിൽക്കട്ടെ… വിട…സുഗതകുമാരി… എന്നായിരുന്നു ആ വീഡിയോയുടെ തലക്കെട്ട്. അതേസമയം ബ്ലെസി പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളുമായി ധാരാളം ആളുകള്‍ ടീച്ചറിനെ അനുസ്മരിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് മലയാളികളുടെ പ്രിയപ്പെട്ട കവയത്രി ഈ ലോകത്തോട് വിട പറഞ്ഞത്. കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതിനെത്തുടര്‍ന്ന് അനുശോചനം അറിയിച്ച് കലാ-സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് രംഗത്ത് വന്നത്. എംടി വാസുദേവൻ നായര്‍, ശ്രീകുമാരന്‍ തമ്പി, മഞ്ജു വാര്യർ, ആസിഫ് അലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles