കെ.ജി.എഫ് ആദ്യഭാഗം പുറത്തിറക്കുമ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ അതൊരു തരംഗമായി മാറുമെന്ന് കരുതിയില്ലെന്നും പാൻ ഇന്ത്യൻ ചിത്രമായി, രണ്ട് ഭാഗങ്ങളായി ഇറക്കണമെന്ന് കരുതിയല്ല കെ.ജി.എഫ് ഒരുക്കിയതെന്നും തുറന്നുപറഞ്ഞ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു പ്രശാന്ത് നീലിന്റെ പ്രതികരണം.
അദ്ദേഹത്തിന്റ വാക്കുകൾ..;
‘സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യാഷിനുമാണ്. മാനുഷികവശമാണ് ഇത്രയും വലിയ ഒരു സിനിമയിൽ ആദ്യം ചേർത്തത്. ജീവിതഗന്ധിയായ ചിത്രങ്ങൾക്കപ്പുറമുള്ള സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മാനുഷികതയാണ് എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ചുനിർത്തുന്നത്.
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് രണ്ടാം ഭാഗം ഉയരുമോ എന്ന് റിലീസിന് മുമ്പ് മാനസിക സമ്മർദമുണ്ടായിരുന്നു. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ആദ്യഭാഗത്തിൽത്തന്നെ എഴുതിയിരുന്നു. എന്നാൽ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാൾ വേണമെന്നതിനാലാണ് രവീണ ടണ്ഠനെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയത്.’
അതേസമയം 2014-ൽ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പ്രശാന്ത് നീൽ കന്നഡ സിനിമാരംഗത്തേക്ക് കടന്നത്.ഇനി പ്രഭാസ്, പൃഥ്വിരാജ് എന്നിവർ ഒന്നിക്കുന്ന സലാർ ആണ് പ്രശാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…