Friday, October 2, 2026

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്ന് ആശങ്കയുണ്ടായിരുന്നു; എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിര​ഗണ്ടൂരിനും നായകൻ യാഷിനും; കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ

 

കെ.ജി.എഫ് ആദ്യഭാ​ഗം പുറത്തിറക്കുമ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ അതൊരു തരം​ഗമായി മാറുമെന്ന് കരുതിയില്ലെന്നും പാൻ ഇന്ത്യൻ ചിത്രമായി, രണ്ട് ഭാ​ഗങ്ങളായി ഇറക്കണമെന്ന് കരുതിയല്ല കെ.ജി.എഫ് ഒരുക്കിയതെന്നും തുറന്നുപറഞ്ഞ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു പ്രശാന്ത് നീലിന്റെ പ്രതികരണം.

അദ്ദേഹത്തിന്റ വാക്കുകൾ..;

‘സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാ​ഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിര​ഗണ്ടൂരിനും നായകൻ യാഷിനുമാണ്. മാനുഷികവശമാണ് ഇത്രയും വലിയ ഒരു സിനിമയിൽ ആദ്യം ചേർത്തത്. ജീവിത​ഗന്ധിയായ ചിത്രങ്ങൾക്കപ്പുറമുള്ള സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മാനുഷികതയാണ് എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ചുനിർത്തുന്നത്.
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് രണ്ടാം ഭാ​ഗം ഉയരുമോ എന്ന് റിലീസിന് മുമ്പ് മാനസിക സമ്മർദമുണ്ടായിരുന്നു. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ആദ്യഭാ​ഗത്തിൽത്തന്നെ എഴുതിയിരുന്നു. എന്നാൽ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാൾ വേണമെന്നതിനാലാണ് രവീണ ടണ്ഠനെ രണ്ടാം ഭാ​ഗത്തിൽ ഉൾപ്പെടുത്തിയത്.’

അതേസമയം 2014-ൽ പുറത്തിറങ്ങിയ ഉ​ഗ്രം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പ്രശാന്ത് നീൽ കന്നഡ സിനിമാരം​ഗത്തേക്ക് കടന്നത്.ഇനി പ്രഭാസ്, പൃഥ്വിരാജ് എന്നിവർ ഒന്നിക്കുന്ന സലാർ ആണ് പ്രശാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം

Related Articles

Latest Articles