Entertainment

‘കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിർത്തുന്നു’; വാർത്ത വ്യാജം; സത്യം വെളിപ്പെടുത്തി വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി

കാർട്ടൂൺ കണ്ടുവളർന്നവരാണ് നമ്മളെല്ലാവരും. അതിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ചാനൽ ആണ് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്. 90’s കിഡ്‌സിന്റെ ഗൃഹാതുരതയുടെ ഭാഗം കൂടിയാണിത്. എന്നാൽ ഇന്നാകെ മുതൽ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനല്‍ ഉടന്‍ നിര്‍ത്തുമെന്ന തരത്തില്‍ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് തികച്ചും തെറ്റാണ്. സത്യാവസ്ഥ അറിയാതെയാണ് പലരും ഈ വാർത്ത ഷെയർ ചെയ്തത്. വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി ലയനത്തിന് പിന്നാലെ ആനിമേഷന്‍, സ്‌ക്രിപ്റ്റിംഗ് ഡിവിഷനുകളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യമാണ് ഇത്തരമൊരു അഭ്യൂഹം പരക്കാൻ കാരണമായത്.

കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും അത് ചാനലിനെ ബാധിക്കില്ല. ചാനല്‍ ഇനിയും ലഭ്യമാകുമെന്നും കമ്പനി വ്യക്തത വരുത്തി.

വാർത്ത പ്രചരിച്ചതോടെ നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വൈകാരിക നിമിഷം പങ്കുവച്ചു. ബാല്യകാലത്തെ വര്‍ണാഭമാക്കിയ നിരവധി ക്ലാസിക്കുകള്‍ സമ്മാനിച്ച കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുന്നത് വിഷമമുണ്ടാക്കുന്ന വാര്‍ത്തയാണെന്ന് നിരവധി പേര്‍ പറഞ്ഞു. എന്നാല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടിയും ചില പോസ്റ്റുകളും ട്വീറ്റുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

Meera Hari

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

5 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

5 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

6 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

6 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

7 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

7 hours ago