Disguised, switched off and left the phone to avoid being caught; Finally, when he saw the locals and the police, he jumped into the river; The police brought down the suspect who molested an 8-year-old girl in Aluva
എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിലിനെ പിടികൂടിയത് അതിസാഹസികമായി. പോലീസ് തന്നെ പിന്തുടരുന്നു എന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാൻ വേഷവും രൂപവും മാറി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു. ഒടിവിൽ പിടിയിലാകും എന്നായതോടെ ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ ഒളിക്കുകയായിരുന്നു.
പോലീസ് കണ്ടെത്തുമ്പോൾ ക്രിസ്റ്റിൽ പാലത്തിന്റെ അടിയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരെയും പോലീസിനെയും കണ്ടതോടെ പുഴയിലേക്ക് ചാടി.
എന്നാൽ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പിടികൂടുമ്പോൾ പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നതായി പോലീസ് പറയുന്നു. രാവിലെ സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യം ലഭിച്ചതാണ് കേസിൽ നിർണായകമായത്. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് പ്രതിയാണെന്ന് സാക്ഷിയായ നാട്ടുകാരനും പെൺകുട്ടിയും തിരിച്ചറിഞ്ഞു. പിന്നാലെ പോലീസ് പ്രതിയുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
മുൻപും നിരവധി കേസികളിൽ പ്രതിയായിട്ടുള്ള ആളാണ് തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ. ഇയാൾ പെരുമ്പാവൂരിലെ ഒരു മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച ശേഷം ആഗസ്റ്റ് 10നാണ് വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…