Kerala

പിടിക്കപ്പെടാതിരിക്കാൻ വേഷവും രൂപവും മാറി, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു; ഒടുവിൽ നാട്ടുകാരെയും പോലീസിനെയും കണ്ടതോടെ പുഴയിലേക്ക് ചാടി; ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിലിനെ പിടികൂടിയത് അതിസാഹസികമായി. പോലീസ് തന്നെ പിന്തുടരുന്നു എന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാൻ വേഷവും രൂപവും മാറി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു. ഒടിവിൽ പിടിയിലാകും എന്നായതോടെ ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ ഒളിക്കുകയായിരുന്നു.
പോലീസ് കണ്ടെത്തുമ്പോൾ ക്രിസ്റ്റിൽ പാലത്തിന്റെ അടിയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരെയും പോലീസിനെയും കണ്ടതോടെ പുഴയിലേക്ക് ചാടി.

എന്നാൽ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പിടികൂടുമ്പോൾ പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നതായി പോലീസ് പറയുന്നു. രാവിലെ സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യം ലഭിച്ചതാണ് കേസിൽ നിർണായകമായത്. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് പ്രതിയാണെന്ന് സാക്ഷിയായ നാട്ടുകാരനും പെൺകുട്ടിയും തിരിച്ചറിഞ്ഞു. പിന്നാലെ പോലീസ് പ്രതിയുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

മുൻപും നിരവധി കേസികളിൽ പ്രതിയായിട്ടുള്ള ആളാണ് തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ. ഇയാൾ പെരുമ്പാവൂരിലെ ഒരു മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച ശേഷം ആഗസ്റ്റ് 10നാണ് വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

anaswara baburaj

Recent Posts

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

12 mins ago

ഈദ് ഗാഹില്‍ പാളയം ഇമാം നടത്തിയത് രാഷ്ട്രീയ പ്രസംഗം| പെരുന്നാളില്‍ ഇമാമുമാരുടെ രാഷ്ട്രീയം കലരുമ്പോള്‍

പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു…

20 mins ago

രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞു ! ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്‌സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ…

25 mins ago

ഐപിസി,സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ മാറി പുതിയ നിയമങ്ങള്‍ വരുന്നു

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രി-മി-ന-ല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

34 mins ago

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

2 hours ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

2 hours ago