India

അധികമായാൽ ആരാധകരും വിഷം !! സെൽഫിയെച്ചൊല്ലി തർക്കം; ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആരാധകർ പിന്തുടർന്ന് ആക്രമിച്ചു, താരത്തിന്റെ കാർ തല്ലി തകർത്തു;ദൃശ്യങ്ങൾ പുറത്ത്

മുംബൈ : സെൽഫിയെടുക്കാൻ വിസമ്മതിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആരാധകർ പിന്തുടർന്ന് ആക്രമിച്ചു. ഇന്നലെ പുലർച്ചെ മുംബൈ ഒഷിവാരയിലെ ആഡംബര ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. താരത്തിനു നേരെ ബേസ് ബോൾ ബാറ്റുകൊണ്ട് ആക്രമണമുണ്ടായതായും കാറില്‍ പിന്തുടർന്നു ഭീഷണിപ്പെടുത്തിയതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അക്രമികൾ താരത്തിന്റെ കാറിന്റെ ചില്ല് അടിച്ച് തകർത്തു. ഇത് കൂടാതെ 50,000 രൂപ തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ എന്നിവരാണു അക്രമം തുടങ്ങിവച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ട് ആരാധകർ താരത്തോടൊപ്പം സെൽഫി എടുക്കണമെന്നു പറഞ്ഞു വരികയും താരം അതിനു അനുമതി നൽകുകയും ചെയ്തു.എന്നാൽ സെൽഫി എടുത്ത ശേഷവും ഇവർ മടങ്ങാതിരുന്നതിനെ തുടർന്ന് താരം സുഹൃത്തിനെയും ഹോട്ടൽ മാനേജരെയും വിളിച്ചുവരുത്തി. തുടർന്ന് ഹോട്ടൽ അധികൃതർ ആരാധകരെ ഹോട്ടലിൽനിന്നു പുറത്താക്കി. പൃഥ്വി ഷാ ഹോട്ടലിൽനിന്ന് പുറത്തിറങ്ങാൻ ബേസ് ബോൾ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം താരവും സുഹൃത്തും പുറത്തിറങ്ങിയപ്പോൾ ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറിൽ രക്ഷപ്പെട്ടപ്പോൾ, പിന്തുടർന്ന അക്രമികൾ ട്രാഫിക് സിഗ്നലിൽവച്ച് കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു.

എന്നാൽ പൃഥ്വി ഷാ കൂട്ടത്തിലെ യുവതിയെ ആക്രമിച്ചെന്ന് പ്രതിയായ സപ്ന ഗില്ലിന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ആരോപിച്ചു. സപ്ന ഗില്ലിനെ പൊലീസ് സ്റ്റേ‍ഷനിലേക്കു കൊണ്ടുപോയതായും ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിച്ചില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.

Anandhu Ajitha

Recent Posts

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

12 mins ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

53 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

54 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

58 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

59 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

4 hours ago