കാന്താര 2 പോസ്റ്റർ
കൊച്ചി : ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് ഹോംബാലെ ഫിലിംസ് നിർമ്മിച്ച ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. വിതരണക്കാരുമായി നിലനിന്നിരുന്ന തർക്കം പരിഹരിച്ചതായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് (FEUOK) അറിയിച്ചു. ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാൻ ധാരണയായി. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്, ഇതാണ് തർക്കത്തിന് വഴിവെച്ചത്. എന്നാൽ, ഫിയോക്ക് ഒരു ആഴ്ചത്തേക്കാണ് ഇതിന് അനുമതി നൽകിയിരുന്നത്. ഇരു കൂട്ടരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് പ്രശ്നം വഷളായത്. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ വിതരണക്കാരുടെ ആവശ്യം ഭാഗികമായി അംഗീകരിക്കുകയായിരുന്നു.
2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ വൻ ബോക്സ് ഓഫീസ് വിജയമായിരുന്നു. ‘കെജിഎഫ്’, ‘സലാർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ‘ചാപ്റ്റർ 1’-ന്റെയും നിർമ്മാതാക്കൾ. മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…