Distribution of intoxicating drugs in commercial premises; 19-year-old arrested in Kollam
കൊല്ലം: വാണിജ്യാടിസ്ഥാനത്തിൽ ലഹരി മരുന്ന് എത്തിച്ച് വിതരണം നടത്തി വന്ന യുവാവ് അറസ്റ്റിൽ. പേരൂർ കോടൻവിള പുത്തൻവീട്ടിൽ പൃഥ്വിരാജ് (19) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പോലീസും ജില്ല ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
തോപ്പിൽകടവ് ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. 13.26 ഗ്രാം എം.ഡി.എം.എ യും 22.190 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സ്കൂൾ തുറന്നതോടെ ജില്ലയിലേക്കുള്ള നിരോധിത ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതായി സിറ്റി പോലീസ് കമീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കൊല്ലം എ.സി.പി എ. അഭിലാഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്ക്, എസ്.ഐമാരായ ഓമനക്കുട്ടൻ, ഹസൻകുഞ്ഞ്, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒ ദീപുദാസ് എന്നിവരടങ്ങിയ പോലീസ് സംഘവും ജില്ല സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ്
പ്രതിയെ പിടികൂടിയത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…