Disturbing the peace of the home due to noise in private moments; Neighbors should close the windows! The woman complained
ബെംഗളൂരു: സ്വകാര്യനിമിഷങ്ങളിലെ ശബ്ദം കാരണം വീട്ടിലെ സമാധാനം തകർക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അയൽവാസികൾക്കെതിരെ വിചിത്ര പരാതിയുമായി സ്ത്രീ രംഗത്ത്. ബെംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടിൽ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. അയൽക്കാരായ ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണെന്നും അതിനാൽ ജനലുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്.
അയൽവാസികളായ ദമ്പതികൾ സ്വകാര്യ നിമിഷങ്ങളിൽ മനഃപൂർവം ജനൽ തുറന്നിടുകയാണ്. ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണ്. അതിനാൽ ജനലുകൾ അടച്ചിടണമെന്നും ഇത് തൻ്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നുമാണ് സ്ത്രീയുടെ വാദം. ദമ്പതികളോട് ജനൽ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ മോശമായ രീതിയിൽ ആംഗ്യങ്ങൾ കാട്ടിയെന്നും പരാതിക്കാരി ആരോപിച്ചു. ബലാത്സംഗം ചെയ്ത് തന്നെ കൊല്ലുമെന്ന് അയൽവാസികൾ ഭീഷണിപ്പെടുത്തിയെന്നും തന്നേയും കുടുംബാംഗങ്ങളേയും അധിക്ഷേപിച്ചതായും സ്ത്രീയുടെ പരാതിയിൽ പറയുന്നു.
അയൽവാസികൾ കാരണം തൻ്റെ വീട്ടിലെ സമാധാനം തകർന്നതെന്നും പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നുമാണ് സ്ത്രീയുടെ ആവശ്യം. അയൽവാസികൾ, വീട്ടുടമസ്ഥൻ, വീട്ടുടമയുടെ മകൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…