Categories: India

വധശിക്ഷയ്ക്കു മുന്‍പ് വിവാഹമോചനം വേണമെന്ന് നിര്‍ഭയ പ്രതിയുടെ ഭാര്യ

ദില്ലി: ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന്‍ മുന്‍പ് വിവാഹമോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയില്‍. അക്ഷയ് കുമാറിന്റെ ഭാര്യ പുനിത സിംഗ് ഇക്കാര്യം ഉന്നയിച്ച് ബിഹാര്‍ ഔറംഗബാദിലെ കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവിനെ മാര്‍ച്ച് 20 ന് തൂക്കിലേറ്റാന്‍ പോകുന്നതിനാല്‍ താന്‍ വിധവയാകുമെന്നും എന്നാല്‍ തനിക്ക് വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പുനിത ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് വ്യാഴ്ചയിലേക്ക് മാറ്റി. തന്റെ ഭര്‍ത്താവ് നിരപരാധിയാണ്. ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് നിയമപരമായി വിവാഹബന്ധം വേര്‍പിരിയണമെന്നും ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെട്ടു.

തന്റെ കക്ഷിക്ക് അവരുടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ പറഞ്ഞു. അതുകൊണ്ടാണ് കുടുംബ കോടതിയില്‍ താന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഹിന്ദു വിവാഹ നിയമം പ്രകാരം ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ടെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

16 mins ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

59 mins ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

1 hour ago

കരമനയിലെ അഖിലിന്റെ കൊലപാതകം ! ഒരാൾ കൂടി പിടിയിൽ; വലയിലായത് അക്രമി സംഘമെത്തിയ കാറിന്റെ ഡ്രൈവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…

2 hours ago

“തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു!” – ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…

2 hours ago

ശിവൻകുട്ടി അണ്ണാ… ഇതാണോ ഫൈവ് സ്റ്റാർ കള്ളുഷാപ്പ് ?

ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?

2 hours ago