Categories: Kerala

തലസ്ഥാനത്ത് ​കോവിഡ്​ മാനദണ്ഡം കാറ്റിൽ പറത്തി ‌​ഡിജെ പാര്‍ട്ടി; പങ്കെടുത്തത് ആയിരത്തോളം പേര്‍

തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയില്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ച്‌ ഡി.ജെ പാര്‍ട്ടി​ നടത്തി. ക്രിസ്​മസ് ആഘോഷമെന്ന നിലയിലാണ്​​ ഡിജെ സംഘടിപ്പിച്ചത്​. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേരാണ്​​ പരിപാടിയില്‍ പ​ങ്കെടുത്തത്​. പത്ത്​ സംഘങ്ങളായി പലസമയങ്ങളിലായി എത്തിയാണ്​ പാര്‍ട്ടിയില്‍ പ​ങ്കെടുത്തത്​. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. പാര്‍ട്ടിക്ക്​ അനുമതിയുണ്ടായിരുന്നില്ലെന്നാണ്​ പൊലീസ്​ വ്യക്തമാക്കുന്നത്​.

പരിപാടി നടത്തരുതെന്ന്​ കാണിച്ച്‌​ പൊലീസ്​ നോട്ടീസ്​ നല്‍കിയിരു​ന്നെങ്കിലും ഇത്​ അവഗണിച്ച്‌​ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടു പോവുകയായിരുന്നു. ‘ഫ്രീക്ക്സ്​’​ എന്ന പേരിലുള്ള യുവജന കൂട്ടായ്​മയാണ്​ ക്രിസ്​മസ്​ പാര്‍ട്ടി സംഘടിപ്പിച്ചത്​. 13 മണിക്കൂര്‍ പരിപാടി നീണ്ടുനിന്നു​​. പാര്‍ട്ടിക്ക്​ ഉപയോഗിച്ച സ്​പീക്കറുകള്‍ പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊഴിയൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനും പോലീസ് തീരുമാനിച്ചിട്ടുണ്ട്

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

51 minutes ago

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

1 hour ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

1 hour ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

3 hours ago