Categories: KeralaPolitics

ഡിഎന്‍എ ഫലത്തിൽ കോടിയേരിയുടെ മൂത്ത പുത്രൻ കുടുങ്ങി; അനുനയിപ്പിക്കാനുള്ള ബിനോയി‌യുടെ ശ്രമത്തെ എതിര്‍ത്ത് യുവതി

മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി ഒത്തു തീർപ്പിന് ശ്രമിക്കുന്നതായി സൂചന. എന്നാൽ നിലവിൽ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. മാത്രമല്ല വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലും, കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം ബിനോയ്ക്ക് പ്രതികൂലമാണെന്ന തിരിച്ചറിവിലും കേസിൽ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയാണ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം യുവതിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും.

അതേസമയം വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് എത്തി കഴിഞ്ഞു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുള്ള വാദങ്ങള്‍ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതി നല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19നു പരിഗണിക്കും. ഇനി കോടതി നിലപാടാകും നിര്‍ണ്ണായകം. അതിവേഗവിചാരണ കോടതിയിലേക്ക് കേസ് മാറിയാൽ എല്ലാം പെട്ടന്നായിരിക്കും. ആയതിനാൽ ഈ കേസിൽ പരാതിക്കാരിക്ക് അനുകൂല വിധി വരാൻ ഡി എൻ എ ടെസ്റ്റ് ഫലം മാത്രം മതിയാകും. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ ബിനോയ് കോടതിയെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച്‌ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയാണ് ബിനോയിക്ക് വിനയാകുന്നത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. ഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന. ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗിക പീഡനപരാതിയും ഡിഎന്‍എ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

admin

Recent Posts

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

1 hour ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

2 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

2 hours ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

4 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

4 hours ago