Health

ഉന്മേഷക്കുറവ് നിങ്ങളുടെ ദിനചര്യകളെ ബാധിക്കുന്നുണ്ടോ? ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ ഇത് ചെയ്യൂ;അറിയേണ്ടതെല്ലാം

പ്രാതല്‍ പ്രോഷകസമൃദ്ധമാക്കാം –

പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന് സ്ഥരതയോടെ ഊര്‍ജ്ജം നല്‍കും. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണങ്ങളിലൊന്ന്. മുട്ട, പാലുത്പന്നങ്ങള്‍, നട്ട്‌സ് എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും.

ആവശ്യത്തിന് വെള്ളം കുടിക്കണം –

ശരീരത്തിന് ഭക്ഷണം മാത്രം പോര, ആവശ്യത്തിന് വെള്ളവും നല്‍കണം. ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇളനീര്‍, ഫ്രഷ് ജ്യൂസ് പോലുള്ളവ തെരഞ്ഞെടുക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് –

ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ഊര്‍ജ്ജം പ്രധാനം ചെയ്യുന്നത് രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെങ്കില്‍ ഇത് ഊര്‍ജ്ജക്കുറവിന് കാരണമാകും. പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും ക്ഷീണവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടും. മധുരപലഹാരങ്ങളും പാനീയങ്ങളും ആശ്രയിക്കുന്നത് നിമിഷനേരത്തേക്ക് ഊര്‍ജ്ജം നല്‍കുമെങ്കിലും ഇത് നീണ്ടുനില്‍ക്കുകയില്ല. ദീര്‍ഘനേരം ഊര്‍ജ്ജം നിലനിര്‍ത്തണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണത്തെ ആശ്രയിക്കുന്നതാണ് നല്ലത്.

വ്യായാമത്തോടെ തുടങ്ങാം –

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടും, രക്തയോട്ടവും മെച്ചപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നിവയെ പുറത്തുവിടും. ഇത്, ഉന്മേഷവും സന്തോഷവും തോന്നാന്‍ കാരണമാകും. അതുകൊണ്ട്, രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും.

രാവിലത്തെ വെയില്‍ –

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ഒരു ആശ്വാസം തോന്നുമെന്ന് പലരും പറയാറുണ്ട്. ഇങ്ങനെ ഒരു അനുഭവത്തിനായി ചെയ്യാവുന്ന മറ്റൊരു കാര്യമാണ് വെയില്‍ കൊള്ളുന്നത്. രാവിലെ കുറച്ചുനേരം വെിയില്‍ കൊണ്ടാല്‍ കൂടുതല്‍ ഏകാഗ്രതയും ശ്രദ്ധയും കൈവരിക്കാന്‍ സാധിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡിയും ഇതുവഴി ലഭിക്കും.

Anusha PV

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

4 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

5 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

5 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

5 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

6 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

6 hours ago