International

ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശം അംഗീകരിക്കുന്നുവോ ? എങ്കിൽ മാത്രം പൗരത്വം !പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്കായി പുതിയ മാനദണ്ഡങ്ങൾ മുന്നോട്ട് വച്ച് ജർമ്മനി

പൗരത്വത്തിനായി അപേക്ഷിക്കുന്നവർ ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശം അംഗീകരിക്കുന്നുവെന്നും ഇസ്രായേൽ രാജ്യത്തിന്റെ നിലനിൽപ്പിനെതിരായ ഏത് ശ്രമങ്ങളെയും അപലപിക്കുന്നുവെന്നും ഔദ്യോഗികമായി അംഗീകരിക്കണമെന്ന് കിഴക്കൻ ജർമ്മനിയിലെ സംസ്ഥാനമായ സാക്സോണി-അൻഹാൾട്ട്.

സംസ്ഥാന, ഫെഡറൽ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിച്ച സാക്‌സോണി-അൻഹാൾട്ട് ആഭ്യന്തര മന്ത്രി ടമര സീസ്‌ഷാങ് ജർമ്മനിയിലെ മറ്റ് 15 സംസ്ഥാനങ്ങളോട് സമാനമായ നിയമങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി.
കഴിഞ്ഞ മാസംഅവസാനത്തോടെഇക്കാര്യത്തിൽ എല്ലാ സാക്‌സണി-അൻഹാൾട്ട് മുനിസിപ്പാലിറ്റികൾക്കും മന്ത്രാലയം ഉത്തരവ് അയച്ചതായി സീഷാങ് പറഞ്ഞു. പൗരത്വത്തിനായി അപേക്ഷിക്കുന്നയാൾ യഹൂദവിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഡിക്ലറേഷനിൽ ഒപ്പിടാൻ വിസമ്മതിച്ചാൽ അപേക്ഷകന്റെ അഭ്യർത്ഥന നിരസിക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിലെ അന്നത്തെ നാസി സർക്കാർ 6 ദശലക്ഷത്തിലധികം യൂറോപ്യൻ ജൂതന്മാരെ കൊലപ്പെടുത്തിയ ശേഷം ജൂതന്മാരെ സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് അവകാശപ്പെടുകയാണ് ജർമ്മനി.

Anandhu Ajitha

Recent Posts

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

10 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

15 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

49 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

1 hour ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

2 hours ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

2 hours ago