Health

നിങ്ങൾക്ക് ഈ രോഗ ലക്ഷണങ്ങൾ ഉണ്ടോ ?എങ്കിൽ ഇതൊന്ന് ശ്രദ്ദിക്കൂ

ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് രക്തത്തിലൂടെ ഓക്സിജന്‍ എത്തിക്കുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍റെ നിര്‍മാണം അടക്കം പലവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോഷണമാണ് അയണ്‍ അഥവാ ഇരുമ്പ്. പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ധാരണാശേഷി മെച്ചപ്പെടുത്താനും കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും ക്ഷീണമകറ്റാനുമെല്ലാം ശരീരത്തിന് അയണ്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയില്‍ 1.62 ബില്യണ്‍ പേര്‍ക്കും(24.8 ശതമാനം) ശരീരത്തില്‍ ഇരുമ്പിന്‍റെ അഭാവമുണ്ട്.

ഇരുമ്പിന്‍റെ അഭാവം വിളര്‍ച്ചയ്ക്ക് മാത്രമല്ല കാരണമാകുക. കോശങ്ങള്‍ക്കും പേശികള്‍ക്കും ആവശ്യത്തിന് ഊര്‍ജം ലഭിക്കാത്ത സാഹചര്യവും ഇതുണ്ടാക്കും. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ കലര്‍ന്ന രക്തം എത്തിക്കാന്‍ ഹൃദയത്തിനും കൂടുതല്‍ പണിയെടുക്കേണ്ടി വരും. ഇത് പെട്ടെന്ന് ക്ഷീണമുണ്ടാകാന്‍ കാരണമാകും. ഇനി പറയുന്നവയാണ് ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നില്ലെന്നതിന്‍റെ മുന്നറിയിപ്പ് സൂചനകളെന്ന് ന്യൂട്രീഷണല്‍ സൈക്യാട്രിസ്റ്റായ ഡോ. ഉമ നായ്ഡൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

  1. തലകറക്കം
  2. ശ്വാസംമുട്ടല്‍
  3. ക്ഷീണം
  4. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയ്യാത്ത അവസ്ഥ
  5. തലവേദന
  6. കൈകാലുകള്‍ക്ക് തണുപ്പ്
  7. മോശം പ്രതിരോധ ശേഷി

ആര്‍ത്തവത്തിന്‍റെ സമയത്തൊക്കെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടമാകുമെന്നതിനാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അയണ്‍ അഭാവം വരാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭകാലവും പ്രസവവുമെല്ലാം അയണ്‍ അഭാവം ഉണ്ടാക്കാം. ആവശ്യത്തിന് അയണ്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തതും കഴിച്ച ഭക്ഷണത്തില്‍ നിന്ന് ശരിയായി അയണ്‍ ആഗീരണം ചെയ്യാനാവാതെ വരുന്നതും അഭാവത്തിന് കാരണമാകാം. കാബേജ്, കോളിഫ്ളവര്‍ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളും ഡാര്‍ക്ക് ചോക്ലേറ്റും റെഡ് മീറ്റും സമ്പുഷ്ടീകരിച്ച ധാന്യങ്ങളും, ചീരയും പയര്‍ വര്‍ഗങ്ങളുമെല്ലാം അയണ്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. അതേ സമയം അയണ്‍ തോത് അധികമാകുന്നതും പ്രശ്നമാണെന്നതിനാല്‍ സപ്ലിമെന്‍റുകള്‍ കഴിക്കും മുന്‍പ് ഡോക്ടറുടെയോ ന്യൂട്രീഷനിസ്റ്റിന്‍റെയോ നിര്‍ദ്ദേശം തേടേണ്ടതാണ്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

7 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

7 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

9 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

12 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

12 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

19 hours ago