Health

നിങ്ങളുടെ പല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടോ?നിസ്സാരമായി കാണേണ്ട,സംരക്ഷിക്കാനായി ഇതെല്ലാം ഉപേക്ഷിക്കാം

മറ്റേതൊരു അവയവത്തിന്റെ ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ പല്ലിന്റെ കാര്യത്തിലും കാണിക്കണം. പലപ്പോഴും നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പല്ലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണം പല്ലിനെ ഏത് രീതിയിൽ ബാധിക്കും എന്ന് ചിന്തിക്കാതെ പോലുമാണ് നമ്മൾ പലതും വായിലിട്ട് ചവച്ചരയ്ക്കുന്നത്.

പല്ലിന്റെ ആരോഗ്യത്തിനായി ഉപേക്ഷിക്കേണ്ടവ

ബ്രെഡ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിനെ പ്രതികൂലമായി ബാധിക്കും. ദഹനപ്രക്രിയയിൽ ഇവ അസിഡിക് ഉപോൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് പല്ലിലെ ധാതുക്കൾ നഷ്ടമാകാൻ കാരണമാകും. പതിവായി ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ പല്ലിൽ കാവിറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഉരുളക്കിഴങ്ങ് ചിപ്‌സ്

ബ്രെഡ്ഡിൽ എന്നപോലെ ഉരുളക്കിഴങ്ങ് ചിപ്‌സിലും കാർബോഹൈഡ്രേറ്റ് കൂടുതലാണ്. അന്നജം അടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുമ്പോൾ ബാക്ടീരിയ പിടിമുറുക്കാൻ തുടങ്ങും. മാത്രമല്ല ചിപ്‌സ് കഴിക്കുമ്പോൾ ചെറിയ കഷ്ണങ്ങൾ പല്ലുകൾക്കിടയിൽ കുടുങ്ങുകയും ശരിയായി നീക്കം ചെയ്തില്ലെങ്കിൽ അവ അഴുകുകയും ചെയ്യും.

മിഠായികളും ചോക്ലേറ്റും

മിഠായികളും ചോക്ലേറ്റും പല്ലിന് കേടുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല. സ്ഥിരമായി ഇവ കഴിക്കുന്നത് പല്ലുകൾക്കും മോണകൾക്കും ഗുരുതരമായ തകരാറുണ്ടാക്കും.

ഫ്രൂട്ട് ജ്യൂസ്

ഓറഞ്ച്, മുന്തിരി, നാരങ്ങ മുതലായവയുടെ ജ്യൂസ് പതിവാക്കുന്നവർ പല്ലിനെ മറക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയുടെ അസിഡിക് സ്വഭാവത്തിന് പുറമേ ഇത്തരം ജ്യൂസുകൾ തയ്യാറാക്കുമ്പോൾ നമ്മൾ പഞ്ചസാരയും ചേർക്കും. വീട്ടിൽ തയ്യാറാക്കുന്നവയേക്കാൾ അധികമായിരിക്കും പാക്കറ്റിൽ കിട്ടുന്ന ജ്യൂസിലെ പഞ്ചസാരയുടെ അളവ്. ആസിഡും പഞ്ചസാരയും ഒന്നിക്കുമ്പോൾ പല്ലിൽ സാരമായ പ്രശ്‌നം സൃഷ്ടിക്കും.

സോഡ, കാർബണേറ്റഡ് പാനീയങ്ങൾ

സോഡയും കാർബണേറ്റഡ് പാനീയങ്ങളുമൊക്കെ ഷുഗർ അമിതമായി അടങ്ങിയിട്ടുള്ളതാണ്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് പല്ലിന്റെ ഇനാമൽ തകർക്കാൻ കാരണമാകും. അതുകൊണ്ട് ഇവ കുടിച്ചാലും ഉടനടി പല്ല് തേക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെതന്നെ ഇവ കുടിക്കുമ്പോൾ അധികനേരം വായിൽ വച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്.

Anusha PV

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

5 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

12 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

20 mins ago

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

10 hours ago