Do you have the habit of drinking tea on an empty stomach in the morning, but stop! These are the foods that can and should not be eaten on an empty stomach
നമ്മൾ വെറും വയറ്റില്‍ നിരവധി ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. എന്നാല്‍, എല്ലാതും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. വെറും വയറ്റില്‍ കഴിച്ചാല്‍ ഗുണം ലഭിക്കുന്നതും ഗുണം ലഭിക്കാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങളുണ്ട്, അവ ഏതെല്ലാമെന്ന് നോക്കാം.
രാവിലെ എഴുന്നേറ്റാല്‍
രാവിലെ എഴുന്നേറ്റാല്‍ നമ്മള്‍ പ്രധാനമായും ചെയ്യേണ്ടത് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനും കുടലെല്ലാം വൃത്തിയാക്കി എടുക്കുന്നതിനും തലവേദന മാറ്റുന്നതിനുമെല്ലാം തന്നെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നുണ്ട്.
നമ്മള്‍ക്ക് നല്ല എനര്‍ജി ലഭിക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും തടി കുറയ്ക്കുന്നതിനും നല്ല ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കുന്നതിനുവരെ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. അതിനാല്‍ രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്് വെള്ളമെങ്കിലും കുടിക്കാന്‍ ഒരിക്കലും മറക്കരുത്.
പഴങ്ങള്‍
പഴങ്ങളില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇവ രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വിഷങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നുണ്ട്.കൂടാതെ, വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ അതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. അതുപോലെ, ഓരോ പഴങ്ങളിലുമുള്ള വിറ്റമിന്‍സും മിനറല്‍സും നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. പഴങ്ങള്‍ കഴിക്കുമ്പോള്‍ രാവിലെ വെറും വയറ്റില്‍ സിട്രിക് പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ അസിഡിറ്റി ഉണ്ടാക്കും.
നട്‌സും ഡ്രൈ ഫ്രൂട്‌സും
തലേദിവസം രാത്രി കുതിര്‍ത്ത നട്‌സ് പിറ്റേന്ന് എടുത്ത് കഴിക്കുന്നത്, പ്രത്യേകിച്ച് വെറും വയറ്റില്‍ കഴിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കഴിക്കുന്നതിനും ചില രീതികള്‍ ഉണ്ട്.അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, മൂന്നോ നാലോ നട്‌സ് അല്ലെങ്കല്‍ ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തില്‍ സ്ഥിരമായി കഴിച്ചാല്‍ നല്ല ചര്‍മ്മ കാന്തി ലഭിക്കുന്നതിനും ശരീരത്തില്‍ അയേണിന്റെ അളവ് കൂടുന്നതിനും ഇത് സഹായിക്കും.ദഹനപ്രശ്‌നങ്ങള്‍ മാറ്റി എടുക്കുന്നതിനും ശരീരത്തിലേയ്ക്ക് ഫൈബര്‍ കൃത്യമായി എത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
കഴിക്കാന്‍ പാടില്ലാത്തവ
രാവിലെ വെറും വയറ്റില്‍ നമ്മള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ ഉണ്ട്. അവയാണ് ചായ, കാപ്പി, സിട്രിക് പഴങ്ങള്‍, നല്ല എരിവുള്ള ഭക്ഷണങ്ങള്‍, തണുത്തവെള്ളം, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവ.
രാവിലെ തന്നെ വെറും വയറ്റില്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്. അതുപോലെ, എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ അത് വയറ്റില്‍ എരിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇതുപോലെ തന്നെയാണ് തണുത്ത വെള്ളവും. തണുത്തവെള്ളം കുടിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
രാവിലെ തന്നെ വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നത് വയറ്റില്‍ ദഹിക്കാതെ കിടക്കുന്നതിനും ഇത് വയറുവേദന പോലെയുള്ള മറ്റ് ശാരീരിക അസ്വസ്ഥതകളിലേയ്ക്ക് നയിക്കുകയും ചെയ്യും. സിട്രസ്സ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവയും വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
രാവിലെ പ്രഭാത ഭക്ഷണം എപ്പോള്‍ കഴിക്കാം
രാവിലെ പ്രഭാത ഭക്ഷണം പല്ല് തേച്ച് ഉടനെ തന്നെ കഴിക്കരുത്. നിങ്ങള്‍ എഴുന്നേറ്റ് വരുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം അല്ലെങ്കില്‍ പഴങ്ങള്‍, അല്ലെങ്കില്‍ നട്‌സ് എന്നിവ കഴിക്കുന്നവരാണെങ്കില്‍ ഇവ കഴിച്ച് കഴിഞ്ഞ് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ഇതാണ് ദഹനത്തിനും പോഷകങ്ങള്‍ ലഭിക്കുന്നതിനും നല്ലത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…