പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്. നിസാരമായി കാണേണ്ട ഒരു ജീവിതശൈലി രോഗമല്ല ഇത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അവ നമ്മുടെ വൃക്ക, ചര്‍മ്മം, ഹൃദയം, കണ്ണുകള്‍, എന്നിവയെ ഉള്‍പ്പെടെ ബാധിക്കാം.
പ്രമേഹരോഗികളില്‍ രാവിലെ ഈ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ചൊറിച്ചില്‍, ക്ഷീണം, ബലഹീനത, അമിതമായ വിശപ്പ്, അമിത ദാഹം എന്നിവ ഉണ്ടാകാം. രാത്രിയിലും ഇവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയുക, മുറിവുകള്‍ ഉണങ്ങാതെയിരിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.
പ്രമേഹത്തിന്റെ മറ്റ് ലക്ഷണങ്ങള്‍
കടുത്ത വിശപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, ക്ഷീണം, ബലഹീനത, വരണ്ട ചര്‍മ്മം, മുറിവുകള്‍ ഉണങ്ങാതിരിക്കുക, അമിത ദാഹം, രാത്രിയില്‍ പതിവായി മൂത്രമൊഴിക്കല്‍, അണുബാധ, മുടി കൊഴിച്ചില്‍ എന്നിവ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. അതേ സമയം, ടൈപ്പ് 1 പ്രമേഹത്തില്‍, ആളുകള്‍ക്ക് ഓക്കാനം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുകയും രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് പരിശോധിക്കുകയും ചികിത്സിക്കുകയും വേണം.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…