Saturday, April 27, 2024
spot_img

ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ദിക്കണം, അറിയേണ്ടതെല്ലാം

പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്. നിസാരമായി കാണേണ്ട ഒരു ജീവിതശൈലി രോഗമല്ല ഇത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അവ നമ്മുടെ വൃക്ക, ചര്‍മ്മം, ഹൃദയം, കണ്ണുകള്‍, എന്നിവയെ ഉള്‍പ്പെടെ ബാധിക്കാം.

പ്രമേഹരോഗികളില്‍ രാവിലെ ഈ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ചൊറിച്ചില്‍, ക്ഷീണം, ബലഹീനത, അമിതമായ വിശപ്പ്, അമിത ദാഹം എന്നിവ ഉണ്ടാകാം. രാത്രിയിലും ഇവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയുക, മുറിവുകള്‍ ഉണങ്ങാതെയിരിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.

പ്രമേഹത്തിന്റെ മറ്റ് ലക്ഷണങ്ങള്‍

കടുത്ത വിശപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, ക്ഷീണം, ബലഹീനത, വരണ്ട ചര്‍മ്മം, മുറിവുകള്‍ ഉണങ്ങാതിരിക്കുക, അമിത ദാഹം, രാത്രിയില്‍ പതിവായി മൂത്രമൊഴിക്കല്‍, അണുബാധ, മുടി കൊഴിച്ചില്‍ എന്നിവ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. അതേ സമയം, ടൈപ്പ് 1 പ്രമേഹത്തില്‍, ആളുകള്‍ക്ക് ഓക്കാനം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുകയും രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് പരിശോധിക്കുകയും ചികിത്സിക്കുകയും വേണം.

Related Articles

Latest Articles