Health

കൈകള്‍ കഴുകുമ്പോള്‍ നിങ്ങൾ ഇത്തരം കാര്യങ്ങൾ ശ്രദ്ദിക്കാറുണ്ടോ?അറിയേണ്ടതെല്ലാം

നമ്മൾ ഓരോരുത്തരും നിത്യേന കൈകഴുകുന്നവർ ആണ്. കൈകള്‍ കഴുകുമ്പോള്‍ ഒരിക്കലും വിരലുകളുടെ അറ്റം മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പഠനങ്ങൾ. മാത്രമല്ല, കൈകഴുകുമ്പോള്‍ ആവശ്യമുള്ളതിനേക്കാള്‍ കുറഞ്ഞ അളവിലാണ് പൊതുവെ ആളുകള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പഠനം ഇതിന്റെ ശരിയായ അളവും വ്യക്തമാക്കുന്നുണ്ട്. കൈകഴുകാന്‍ ഒരുസമയം 1.5എംഎല്‍ ഹാന്‍ഡ് സാനിറ്റൈസറും 3എംഎല്‍ സാനിറ്റൈസറും ഉപയോഗിച്ചാണ് പഠനം നടത്തിയത്.

1.5എംഎല്‍ സാനിറ്റൈസറിന്റെ ഉപയോഗം കൈകള്‍ വൃത്തിയാക്കാന്‍ അപര്യാപ്തമാണെന്നും 3എംഎല്‍ ഉപയോഗിക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍. പലപ്പോഴും കൈകള്‍ വൃത്തിയാക്കുമ്പോള്‍ വിരലുകളുടെ അറ്റവും കൈകളുടെ പുറം ഭാഗവും വിട്ടുപോകാറുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. സാനിറ്റൈസര്‍ ഉപയോഗത്തില്‍ കൈകളുടെ വലുപ്പവും പ്രധാനമാണ്. വലുപ്പം കൂടുതലുള്ള കൈകളുള്ളവര്‍ കൂടുതല്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. അതേസമയം കുട്ടികളടക്കം കൈകള്‍ക്ക് വലുപ്പം കുറവുള്ളവരെ സംബന്ധിച്ചടുത്തോളം 3 എംഎല്‍ എന്ന അളവ് അമിതമാകാനും സാധ്യതയുണ്ട്. അതേസമയം കൈകളുടെ വലുപ്പം എത്രതന്നെ ആയാലും 40-42 സെക്കന്‍ഡ് കഴുകണമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Anusha PV

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

10 mins ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

52 mins ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

1 hour ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

1 hour ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago