Kerala

തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം നിങ്ങൾ ആഗ്രഹിക്കുന്നുവോ ? അനന്തപുരിയുടെ മുഖം മാറ്റുന്ന നിർദേശങ്ങൾ നിങ്ങളുടെ പക്കലുണ്ടോ ? നിങ്ങളുടെ നിർദേശങ്ങൾക്കായി രാജീവ് ചന്ദ്രശേഖർ കാതോർക്കുന്നു ! ഉദ്യമത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം മണ്ഡലം നേരിടുന്ന മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങളും നഗരത്തിന്റെ വികസനത്തിന് ആവശ്യമായ നിർദേശങ്ങളും പങ്കുവയ്ക്കാൻ മണ്ഡലത്തിലെ ജനങ്ങളെ ക്ഷണിച്ച് കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.

ആവശ്യങ്ങൾ രാജീവ് ചന്ദ്രശേഖറെ ട്വിറ്ററിലോ (എക്സ്) ഫേസ്ബുക്കിലോ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. അവ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ടീം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ജയിച്ചതിനുശേഷം അതൊക്കെ സാക്ഷാത്കരിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യും.

ഇതിനോടകം മികച്ച പ്രതികരണമാണ് ഈ ഉദ്യമത്തിന് ലഭിച്ചിരിക്കുന്നത്. വോട്ടർമാരിൽ ചിലരുടെ നിർദ്ദേശങ്ങൾ നോക്കാം.

1.പ്രകൃതി സൗഹാർദ്ദ പൊതുഗതാഗതം:

മലിനീകരണം കുറയ്ക്കുന്ന പൊതുഗതാഗത വാഹനങ്ങൾ അതായത് ക്രമേണ പുതിയ CNG, ഇലക്ട്രിക് ബസുകൾ ഉപയോഗിച്ചാൽ മലിനീകരണം കുറയ്ക്കാനും വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആവും. നിലവിൽ ഇലക്ട്രിക് ബസ്സുകൾ കേന്ദ്രം കേരളത്തിനു നൽകിയിട്ടുണ്ട്. എന്നാൽ സമ്പൂർണ്ണ പ്രകൃതിസൗഹാർദ്ദ പൊതുഗതാഗത സംവിധാനത്തിനായി തിരുവനന്തപുരത്തെ തയ്യാറാക്കണം.

2.കാര്യക്ഷമമായ ട്രാഫിക് മാനേജ്മെൻ്റ്

ശരിയായ സിഗ്നലിംഗ്, അച്ചടക്കത്തോടെയുള്ള ഡ്രൈവിംഗ്, മതിയായ പാർക്കിംഗ് ഇടങ്ങൾ എന്നിവയിലൂടെ, സുഗമമായ ട്രാഫിക് ഫ്ലോയും എല്ലാവർക്കും സുരക്ഷിതമായ റോഡുകളും ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം.

3.ശുചിത്വസമ്പൂർണ്ണമായ തിരുവനന്തപുരം

നഗരത്തിലുടനീളം ശുചിത്വപരിപാലനത്തിന് ഓരോ കിലോമീറ്ററിലും കാര്യക്ഷമമായ സാനിറ്ററി സൗകര്യങ്ങൾ സ്ഥാപിക്കണം . ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പതിവ് പരിശോധനകൾ, ശുചിത്വം ഉറപ്പാക്കൽ, എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഉയർന്ന നിലവാരം പുലർത്തൽ എന്നിവയും ഉറപ്പാക്കണം.

4.രാത്രികാല സുരക്ഷ:

ബാറുകൾക്കും ഹോട്ടലുകൾക്കും സമീപം വർദ്ധിപ്പിച്ച പട്രോളിംഗ്, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുകയും റോഡിലെ സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾ തടയുകയും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. രാത്രികാലസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുകയും ചെയ്യുക.

5.പ്രാപ്യമായ ഭക്ഷ്യ വിതരണം:

മണ്ഡലത്തിലെ എല്ലാ താമസക്കാർക്കും അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പുനൽകുന്നതിന് റേഷൻ കടകളുടെയും മാവേലി, സപ്ലൈകോ പോലുള്ള മറ്റ് സർക്കാർ ഔട്ട്ലെറ്റുകളുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുക. ഇത്തരം കാര്യങ്ങളിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുന്ന ഘട്ടങ്ങളിൽ കേന്ദ്രസഹായം എത്തിക്കാനുള്ള പാലമായി ഭാവിയിൽ കേന്ദ്രമന്ത്രിയാകുന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനം ഉണ്ടാകണം.

6.ഉപയോഗിക്കാത്ത ഭൂമിയുടെ വിനിയോഗം:

പച്ചക്കറി കൃഷി, കന്നുകാലി വളർത്തൽ, ഡയറി, കോഴി വളർത്തൽ എന്നിവ ഉൾപ്പെടെയുള്ള ജൈവകൃഷി സംരംഭങ്ങൾക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വിനിയോഗിക്കുക, സ്വയംപര്യാപ്തതയും സുസ്ഥിര കാർഷിക രീതികളും പ്രോത്സാഹിപ്പിക്കുക. സംസ്ഥാന ഗവണ്മെന്റ്റുമായ് ചേർന്ന് ഇതിനുള്ള പദ്ധതികൾ രൂപീകരിക്കണം.

മേൽ പറഞ്ഞ നിർദേശങ്ങൾ രാജീവ് ചന്ദ്രശേഖറുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങൾക്കായി അദ്ദേഹം കാതോർത്തിരിക്കുകയാണ്. നിങ്ങളുടെ നിർദേശങ്ങൾ മേൽ പറഞ്ഞ വിധം അദ്ദേഹത്തെ ടാഗ് ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാവുന്നതാണ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

10 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

11 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

12 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

14 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

14 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

14 hours ago