Categories: General

വഖഫ് വിഷയത്തിൽ വയനാട്ടിലെ ക്രൈസ്തവ സമൂഹം ആശങ്കയിൽ ! വയനാടിനെയും, രാജ്യത്തെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയാൻ പ്രിയങ്കാ വദ്രയ്ക്ക് ധൈര്യമുണ്ടോ ? തുറന്നടിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

ബത്തേരി : വഖഫ് വിഷയത്തിൽ വയനാട്ടിലെ ക്രൈസ്തവ സമൂഹം ആശങ്കയിലാണെന്നും, വഖഫ് നിയമ ഭേദഗതിയിൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര നിലപാട് വ്യക്തമാക്കണമെന്നും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വഖഫ് നിയമത്തിന്റെ പേരിൽ മുനമ്പത്ത് ക്രൈസ്തവ സമൂഹം കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണെന്നും ഈ ആശങ്ക വയനാട്ടിലെ ക്രൈസ്തവ സമൂഹത്തിനെയും ബാധിച്ചിട്ടുണ്ടെന്ന് നവ്യ ഹരിദാസ് പറഞ്ഞു. മാനന്തവാടി മണ്ഡലത്തിലെ പഴുപ്പത്തൂർ , ദൊട്ടപ്പൻ കുളം, തേലമ്പറ്റ, വള്ളുവാടി, പഴേരി, പാമ്പ്ര മൂല, ചെതലയം, കല്ലൂർ കോളനി, വെന്തിലത്ത്, വേങ്ങൂർ, ചോമാടി തുടങ്ങിയ ഗോത്ര ഊരുകളിൽ സന്ദർശനം നടത്തുകയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെത്തി പുരോഹിതന്മാരെ സന്ദർശിച്ച് സ്ഥാനാർത്ഥി പിന്തുണ തേടുകയും ചെയ്തു.

“പര്യടനത്തിനിടയിൽ സന്ദർശിക്കുന്ന ക്രൈസ്തവ പുരോഹിതർ വഖഫ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരും, പ്രതിപക്ഷവും സ്വീകരിക്കുന്ന നിരുത്തരവാദ സമീപനത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിയമ ഭേദഗതി വിഷയത്തിൽ സംസ്ഥാന സർക്കാരിൻറെയും, പ്രതിപക്ഷത്തിന്റെയും നിലപാടിൽ ക്രൈസ്തവ സമുദായത്തിനിടയിൽ വലിയ എതിർപ്പ് ഉയരുന്നുണ്ട്.

വഖഫ് നിയമഭേദഗതി വിഷയത്തിൽ പ്രിയങ്ക വധേര അവരുടെ നിലപാട് വ്യക്തമാക്കണം. മുനമ്പത്ത് ക്രിസ്ത്യൻ സമൂഹം കുടിയിറക്ക് ഭീഷണിയിലാണ് . ഈ വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സ്വീകരിക്കുന്ന അതേ നിലപാട് തന്നെയാണോ പ്രിയങ്കാ വാദ്രയ്ക്കും എന്നത് വ്യക്തമാക്കണമെന്നും
നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. പൊതു സിവിൽ കോഡിലും പ്രിയങ്ക വാദ്ര അഭിപ്രായം പറയാൻ മടിക്കുകയാണ്. അധികം കാലതാമസം ഇല്ലാതെ ഈ രാജ്യത്ത് പൊതു സിവിൽ കോഡ് കൊണ്ടുവരും . എല്ലാ ജനങ്ങളെയും തുല്യമായാണ് കേന്ദ്രസർക്കാർ കാണുന്നത്. എന്തുകൊണ്ടാണ് പൊതു സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസും, പ്രിയങ്കാ വാദ്രയും മൗനം പാലിക്കുന്നത്?

രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും നിലപാട് പറയാതെ, വ്യാജ പ്രചാരണങ്ങൾ നടത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോൺഗ്രസിനെയും, വാദ്ര കുടുംബത്തെയും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ തിരസ്കരിക്കും. വയനാട്ടിലെ വികസന വിഷയങ്ങളും, വയനാടിനെയും, രാജ്യത്തെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയാൻ പ്രിയങ്കാ വദ്രയ്ക്ക് ധൈര്യമുണ്ടോ?”- നവ്യ ഹരിദാസ് ചോദിച്ചു.

ബിജെപി മണ്ഡലം പ്രസിഡൻ്റുമാരായ കവിത എ എസ്, ദീപു പുത്തൻപുരയിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരി പഴുപ്പത്തൂർ, ലിലിൽകുമാർ എം എൻ, കെ. ഡി. ഷാജി ദാസ്, ധർമ്മേന്ദ്രകുമാർ, ജയേഷ് ജെ പി, ശ്രീജിത്ത്‌കുമാർ ടി ടി, കൃഷ്ണൻകുട്ടി കെ കെ, സുരേഷ് പൂതിക്കാട്,ഗീത പൂതിക്കാട്,ഷീല സുബ്രഹ്മണ്യൻ, ഗീത വിജയൻ, എം എൻ ബാബുരാജ്, വിജയൻ വേങ്ങൂർ, പി.എം സുധാകരൻ, പി.എം അരവിന്ദൻ എന്നിവരും മണ്ഡല പര്യടനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

3 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

4 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

6 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

10 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

14 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

16 hours ago